ബിജു
ചെങ്ങന്നൂർ: എട്ടു വയസുകാരി ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എണ്ണക്കാട് വില്ലേജ് ബുധനൂർ മുറിയിൽ വാലുപറമ്പ് വീട്ടിൽ ബിജുവിനെയാണ് (47) ചെങ്ങന്നൂർ സ്പെഷൽ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് 22ന് പ്രതിയുടെ ബന്ധുവീട്ടിൽവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മാന്നാർ എസ്ഐ ആയിരുന്ന പി.ടി. ബിജുക്കുട്ടനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ എം.എച്ച്. അബു, മുൻ പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ എന്നിവർ ഹാജരായി.
Tags : Nattuvishesham DistrictNews