x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ കെ.​കെ. ബൈ​ജു​വി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

വെബ് ഡെസ്ക്
Published: September 2, 2026 12:56 AM IST | Updated: September 2, 2026 12:56 AM IST

സൈ​നു​ദ്ദീ​ൻ, ബീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ കൃ​ഷി​സ്ഥ​ല​ത്ത്.

മേ​പ്പാ​ടി: പു​ലി ശ​ല്യ പ്ര​തി​രോ​ധ​ത്തെ മ​റ​യാ​ക്കി 25 സെ​ന്‍റ് സ്ഥ​ല​ത്ത് ന​ട്ട കാ​പ്പി​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ വ​നം വ​കു​പ്പ് സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​ക്ക് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഷ​ൻ.
മു​ണ്ട​ക്കൈ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​കെ. ബൈ​ജു​വി​നെ​യാ​ണ് വ​കു​പ്പ് ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ചൂ​ര​ൽ​മ​ല പ​ഴ​യ വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന സൈ​നു​ദ്ദീ​ൻ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​മ​ൻ സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത ബീ​രാ​ൻ കു​ട്ടി എ​ന്നി​വ​രു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് ന​ട്ടു​വ​ള​ർ​ത്തി​യ കാ​പ്പി​ച്ചെ​ടി​ക​ളാ​ണ് വ​ന​പാ​ല​ക സം​ഘം വെ​ട്ടി ന​ശി​പ്പി​ച്ച​ത്.

ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ ഉ​ണ്ടാ​യ പു​ലി ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ന്ന പേ​രി​ലാ​ണ് ഈ ​ക്രൂ​ര​ത കാ​ണി​ച്ച​ത്.

27 വ​ർ​ഷം മു​മ്പ് ഇ​വ​ർ വി​ല​യ്ക്ക് വാ​ങ്ങി ര​ജി​സ്റ്റ​ർ ചെ​യ്ത ഭൂ​മി​യാ​ണി​ത്. 2001 വ​രെ നി​കു​തി​യു​മ​ട​ച്ചു. പി​ന്നീ​ട് വ​നം വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് നി​കു​തി സ്വീ​ക​രി​ക്കാ​താ​യി. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി​യാ​ളു​ക​ളു​ടെ ഭൂ​മി​ക്ക് ഈ ​പ്ര​ശ്നം നി​ല നി​ൽ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും കൃ​ഷി ന​ട​ത്തു​ന്ന​തി​നോ വി​ള​വെ​ടു​ക്കു​ന്ന​തി​നോ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് നാ​ളി​തു​വ​രെ ത​ട​സ്സ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സൈ​നു​ദ്ദീ​ൻ പ​റ​യു​ന്നു.

പു​ലി സാ​ന്നി​ദ്ധ്യ​മൊ​ഴി​വാ​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​ന് പ​ക​രം കൃ​ഷി​ക്കാ​രെ ദ്രോ​ഹി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ന്നു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല.

കൃ​ഷി ന​ശി​പ്പി​ക്കാ​ൻ വ​നം വ​കു​പ്പ് ഉ​ന്ന​താ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡി​എ​ഫ്ഒ, വ​നം വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി.

Tags : Nattuvishesham Districtnews Deepikanews Section Forest

Recent News

Corehub Up