x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യ്ക്ക് റി​ക്കാ​ര്‍​ഡ് വ​രു​മാ​നം

വെബ് ഡെസ്ക്
Published: September 2, 2026 12:54 AM IST | Updated: September 2, 2026 12:54 AM IST

കെ​എ​സ്ആ​ര്‍​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ.

മാ​ന​ന്ത​വാ​ടി: കെ​എ​സ്ആ​ര്‍​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യ്ക്ക് റി​ക്കാ​ര്‍​ഡ് വ​രു​മാ​ന നേ​ട്ടം. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഡി​പ്പോ​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം 20 ല​ക്ഷം രൂ​പ​യെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു.

ഓ​ഗ​സ്റ്റ് 30, 31 തീ​യ​തി​ക​ളി​ലെ സ​ര്‍​വീ​സു​ക​ളി​ലൂ​ടെ 20,86,261 രൂ​പ​യു​ടെ ക​ള​ക്ഷ​നാ​ണ് ഡി​പ്പോ ക​ര​സ്ഥ​മാ​ക്കി​യ​ത്. മു​ന്‍​പ​ത്തെ ഉ​യ​ര്‍​ന്ന വ​രു​മാ​ന​ത്തേ​ക്കാ​ള്‍ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

ഓ​ണാ​വ​ധി ദി​വ​സ​ങ്ങ​ളി​ലെ യാ​ത്രാ​ത്തി​ര​ക്ക് മു​ന്‍​കൂ​ട്ടി ക​ണ്ട് ഡി​പ്പോ​യി​ല്‍ നി​ന്ന് പ​തി​വാ​യി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന 79 ഷെ​ഡ്യൂ​ളു​ക​ള്‍​ക്കു പു​റ​മേ അ​ഞ്ച് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ കൂ​ടി അ​ന്ത​ര്‍​സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ല​ട​ക്കം കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ച്ച​തും വ​രു​മാ​ന വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം മു​ന്‍​നി​ര്‍​ത്തി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ലാ​ഭ​ക​ര​മാ​യ രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്കു​മെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ന് പി​ന്നി​ല്‍ അ​ഹോ​രാ​ത്രം പ്ര​യ​ത്‌​നി​ച്ച മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും അ​ധി​കൃ​ത​ര്‍ അ​ഭി​ന​ന്ദി​ക്കു​ക​യും ഡി​പ്പോ​യി​ല്‍ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews KSRTC Mananthavady

Recent News

Corehub Up