x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​വ​ധി​ക്കാ​ല​ത്ത് പ​ഴ​ശി​പാ​ര്‍​ക്കി​ലെ വ​രു​മാ​നം 80,000 ക​ട​ന്നു

വെബ് ഡെസ്ക്
Published: September 2, 2026 12:55 AM IST | Updated: September 2, 2026 12:55 AM IST

മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ര്‍​ക്ക്.

മാ​ന​ന്ത​വാ​ടി: ഓ​ണാ​വ​ധി​ക്കാ​ല​ത്ത് പ​ഴ​ശി പാ​ര്‍​ക്കി​ലെ വ​രു​മാ​നം 80,000 ക​ട​ന്നു. ഓ​ഗ​സ്റ്റ് 22 മു​ത​ല്‍ 30 വ​രെ​യു​ള്ള ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി 80,820 രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് പാ​ര്‍​ക്കി​ല്‍ ല​ഭി​ച്ച​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​തി​ര്‍​ന്ന​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം 2,279 പേ​ര്‍ പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ച്ചു. മ​ഴ​ക്കാ​ല​ത്ത് പാ​ര്‍​ക്കി​ല്‍ സ​ന്ദ​ര്‍​ശ​ക​ത്തി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു. ചെ​റി​യ തോ​തി​ല്‍ മ​ഴ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ പോ​ലും ഓ​ണാ​വ​ധി കാ​ല​ത്ത് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​ത്ര​യും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തി​യ​ത് പാ​ര്‍​ക്കി​ന് പു​തി​യ പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു​ണ്ട്.

മ​ഴ​ക്കാ​ലം മാ​റി കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ പാ​ര്‍​ക്കി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളും ഭം​ഗി​യും വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മാ​നേ​ജ്‌​മെ​ന്‍റ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ന്തോ​ട്ട നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് പാ​ര്‍​ക്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Tags : Nattuvishesham Districtnews Deepikanews Pazhassi Park's

Recent News

Corehub Up