x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരിച്ചെന്ന് കരുതി അടക്കം ചെയ്ത യുവാവ് ജീവനോടെ തിരിച്ചെത്തി


Published: May 21, 2026 12:25 PM IST | Updated: May 21, 2026 12:37 PM IST

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ മ​രി​ച്ചെ​ന്ന് ക​രു​തി അ​ട​ക്കം ചെ​യ്ത യു​വാ​വ് ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി. വീ​ട്ടി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള രാം​ഗ​ഢി​ൽ പോ​യ വി​സ്രാം മു​ണ്ട എ​ന്ന യു​വാ​വാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹം വി​സ്രാ​മി​ന്‍റെ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ തെ​റ്റാ​യി തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​ട​ക്കം ചെ​യ്ത​ത്.

വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞ് മെ​യ് 10 ന് ​വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വി​സ്രം പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് പോ​ലീ​സ് ഒ​രു ഓ​ട​യി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഇ​തേ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വി​സ്രാ​മി​ന്‍റെ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ക്കു​ക​യാ​യ​രു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കു​ക​യും സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സം​സ്കാ​രം ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​സ്രാം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ടും പ​റ​യാ​തെ രാം​ഗ​ഢി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു എ​ന്ന് ഇ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം ആ​രു​ടെ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹം പു​റ​ത്തെ​തു​ത്ത് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Tags : Young man dead alive

Recent News

Corehub Up