Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dumping

Kottayam

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ പാ​റ​ക്ക​ട​വ് - ന​രി​വേ​ലി റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്. ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ന്നു​കൂ​ടിക്കി​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കാ​നും തു​ട​ങ്ങി. ഇ​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

മാ​ലി​ന്യം ത​ള്ളു​ന്ന​ത് സം​ബ​ന്ധി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി പ​ല​ത​വ​ണ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ധി​കൃ​ത​രെ സ​മീ​പി​ച്ച് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ആ​രോഗ്യ വ​കു​പ്പും പോ​ലീ​സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up