Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravada A. Chandrashekhar

കു​തി​ര​സ​വാ​രി പ​ഠിക്കാം, പൊ​ലി​സി​നൊ​പ്പം!

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് കു​​​തി​​​ര​​​സ​​​വാ​​​രി പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ പൊ​​​ലി​​​സി​​​ന്‍റെ അ​​​ശ്വാ​​​രൂ​​​ഢ സേ​​​ന. സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ 18 കു​​​തി​​​ര​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രി​​​ക്കും പ​​​രി​​​ശീ​​​ല​​​നം.

ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ വി​​​നോ​​​ദ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​നും ഒ​​​ഴി​​​വു​​​സ​​​മ​​​യം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ അ​​​രു​​​ൾ ആ​​​ർ.​​​ബി. കൃ​​​ഷ്ണ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​ശ​​​യ​​​ത്തി​​​ന് പൊ​​​ലി​​​സ് മേ​​​ധാ​​​വി റ​​​വാഡ എ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പൊ​​​ലി​​​സു​​​കാ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി​​​രി​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക. തു​​​ട​​​ർ​​​ന്ന് പ​​​ദ്ധ​​​തി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​കൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കും.

ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന പൊ​​​ലി​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. 15 മു​​​ത​​​ൽ 60 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ​​​യും വൈ​​​കി​​​ട്ടു​​​മാ​​​യി 30 ദി​​​വ​​​സം നീ​​​ളു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up