District News
കൊച്ചി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്. ആസാം സ്വദേശി അലി അഹമ്മദ് ആണ് പിടിയിലായത്. കളമശേരി കൈപ്പടമുഗള് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.978 കിലോ ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര് കാളിരാജ് മഹേഷ് കുമാറിന്റെ നിര്ദേശപ്രകാരം കൊച്ചി സിറ്റി ഡാന്സാഫ് ടീമും കളമശേരി പോലീസും ചേര്ന്നാണ് പരിശോധന നടത്തിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മറ്റും കൂടുതല് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂര്: ബ്രൗണ് ഷുഗറുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ. വടക്കാഞ്ചേരി ഓട്ടുപാറയില്നിന്നു 20 ഗ്രാം ബ്രൗണ് ഷുഗറുമായാണ് നസീറൂള് ഹുസൈൻ (29) പിടിയിലായത്. ഏകദേശം 5,00,000 രൂപ വിപണിയില് വിലമതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില് നിന്നും കണ്ടെടുത്തിട്ടുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികള്ക്കിടയില് ഇത് ''തന'' എന്നാണറിയപ്പെടുന്നത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതല് വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.