x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ ആ​സാം സ്വ​ദേ​ശി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: July 15, 2026 09:42 AM IST | Updated: July 15, 2026 09:42 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: കു​ടി​യാ​ന്മ​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി ഫി​ലി​പ്പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ര​മേ​ശ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഫി​ലി​പ്പും ര​മേ​ശ​നും അ​ട​ക്ക​മു​ള്ള​വ​ർ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. നേ​ര​ത്തെ ത​ന്നെ ഇ​രു​വ​രും ത​മ്മി​ൽ കു​ടു​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഫി​ലി​പ്പി​നെ ര​മേ​ശ​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു

കു​ളി​മു​റി​യി​ൽ ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ൽ ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ മ​റ്റ് അ​തി​ഥി തോ​ഴി​ലാ​ളി​ക​ൾ ആ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ര​മേ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​വും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : Assam native Killed Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs    NewsFlash

Recent News

Corehub Up