Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Copper Cable

മൊ​ബൈ​ൽ ട​വ​റി​ലെ കോ​പ്പ​ർ കേ​ബി​ൾ ക​വ​ർ​ച്ച; ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: മൊ​ബൈ​ൽ ട​വ​റി​ലെ കോ​പ്പ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ചെ​ടു​ത്ത​യാ​ൾ പൊ​ലി​സ് പി​ടി​യി​ൽ. ആ​സാം നാ​ഗോ​ൺ സ്വ​ദേ​ശി സ​ഫി​ക​ൾ അ​ലി (37) ആ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് പി​ടി​യി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്‍റ​സ് മൊ​ബൈ​ൽ ട​വ​റി​ലെ ഷെ​ൽ​ട്ട​ർ റൂ​മി​ൽ അ​തി​ക്ര​മി​ച്ച് കോ​പ്പ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ചെ​ടു​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി. ട​വ​റു​ക​ളി​ൽ നി​ന്ന് കോ​പ്പ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ച് മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യാ​ൻ പൊ​ലി​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒ​രാ​ഴ്ച​യാ​യി ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് സ​മാ​ന മോ​ഷ​ണ​ത്തി​ന് പി​ടി​യി​ൽ ആ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ ടൗ​ൺ ഭാ​ഗ​ത്തു​ള്ള ട​വ​റി​ൽ നി​ന്ന് കോ​പ്പ​ർ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച ആ​സാം നാ​ഗോ​ൺ സ്വ​ദേ​ശി മാ​സും അ​ഹ​മ്മ​ദി​നെ (20) പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Latest News

Corehub Up