Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buenos Aires

മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം സ​ന്തോ​ഷ​ക​ര​മാ​യ ക​ട​മ: മാ​ര്‍പാ​പ്പ

ബു​വേ​നോ​സ് ഐ​റി​സ് / കോ​ര്‍ദോ​ബ: ഏ​ല്‍പ്പി​ക്ക​പ്പെ​ട്ട പ്രേ​ഷി​ത​ദൗ​ത്യം വി​ശ്വ​സ്ത​ത​യോ​ടെ നി​റ​വേ​റ്റു​ക എ​ന്ന​തു സ​ന്തോ​ഷ​ക​ര​മാ​യ ക​ട​മ​യാ​ണെ​ന്നും സ്വ​ന്തം ജീ​വി​ത​മാ​തൃ​ക​യി​ലൂ​ടെ​യാ​ണ് സു​വി​ശേ​ഷ​സ​ന്ദേ​ശം ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​ഘോ​ഷി​ക്കാ​നാ​കു​ന്ന​തെ​ന്നും ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ. ഇ​ന്ന​ലെ, മഹാനായ വി​ശു​ദ്ധ ലെ​യോ ഒന്നാമന്‍റെ തി​രു​നാ​ള്‍ദി​ന​ത്തി​ല്‍ വ​ട​ക്ക​ന്‍ അ​ർ​ജ​ന്‍റീ​ന​യി​ലെ കോ​ര്‍ദോ​ബ ന​ഗ​ര​ത്തി​ലെ സൈ​നി​ക സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശു​ദ്ധ കു​ര്‍ബാ​ന​യെ​ത്തു​ട​ര്‍ന്ന് വൈ​ദി​ക​രു​മാ​യും സ​മ​ര്‍പ്പി​ത​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മാ​ര്‍പാ​പ്പ, യു​വ​ജ​ന​ങ്ങ​ള്‍ക്കൊ​പ്പ​മു​ള്ള ജാ​ഗ​ര​ണ പ്രാ​ര്‍ഥ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വൈ​കു​ന്നേ​രം ബു​വേ​നോ​സ് ഐ​റി​സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം പെ​റു​വി​ലേ​ക്ക് യാ​ത്ര​ തി​രി​ക്കു​ന്ന മാ​ര്‍പാ​പ്പ 17ന് ​റോ​മി​ലേ​ക്ക് മ​ട​ങ്ങും.

വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത് 25 ല​ക്ഷം പേ​ർ

ബു​വേ​നോ​സ് ആരിസ്‌ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ പാ​ലെ​ര്‍മോ​യി​ലു​ള്ള ‘മോ​നു​മെ​ന്തോ എ ​ലോ​സ് എ​സ്പാ​നി​യോ​ള്‍സ്’ അ​ങ്ക​ണ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ അ​ര്‍പ്പി​ച്ച വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് 25 ല​ക്ഷ​ത്തി​ലേ​റെ വി​ശ്വാ​സി​ക​ള്‍. ലെ​യോ മാ​ര്‍പാ​പ്പ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ തി​രു​ക്ക​ര്‍മ​മാ​യി ഈ ​കു​ര്‍ബാ​ന മാ​റി.

പ്ര​ശ​സ്ത ഗാ​യി​ക​മാ​രാ​യ അ​തീ​നാ​സി​ന്‍റെ​യും സൊ​ലെ​ദാ​ദ് പാ​സ്തൊ​റു​ത്തി​യു​ടെ​യും ഭ​ക്തി​ഗാ​നാ​ലാ​പ​ന​ങ്ങ​ള്‍ ച​ട​ങ്ങി​ന് ആ​വേ​ശം പ​ക​ര്‍ന്നു. ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യെ​യും ല​യ​ണ​ല്‍ മെ​സി​യെ​യും ഡീ​ഗോ മാ​റ​ഡോ​ണ​യെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന കൊ​ടി​ക​ളും ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് നി​ര​വ​ധി പേ​ര്‍ എ​ത്തി​യ​ത്.

ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ സ്മ​ര​ണ​യ്ക്കു മു​ന്നി​ല്‍ പ്ര​ണാ​മം

ഇ​ന്ന​ലെ രാ​വി​ലെ ബു​വേ​നോ​സ് ആരിസി​ലെ മെ​ട്രോ​പൊ​ളി​റ്റ​ന്‍ ക​ത്തീ​ഡ്ര​ല്‍ സ​ന്ദ​ര്‍ശി​ച്ച ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ, ത​ന്‍റെ മു​ന്‍ഗാ​മി​യാ​യ ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യ്ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ചു. 1998 മു​ത​ല്‍ 2013ല്‍ ​മാ​ര്‍പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തു​വ​രെ ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ ആ​ര്‍ച്ച്ബി​ഷ​പ്പാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പ​ള്ളി​യാ​ണി​ത്.

അ​ര്‍ജ​ന്‍റീ​ന മെ​ത്രാ​ന്‍ സ​മി​തി പ്ര​സി​ഡ​ന്‍റ് ക​ര്‍ദി​നാ​ള്‍ മാ​ര്‍സെ​ലോ കൊ​ളം​ബോ, ബെ​ര്‍ഗോ​ളി​യോ കു​ടും​ബാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up