Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DroneAttack

റുമേനിയൻ തീരത്ത് കപ്പലിനു നേരേ ഡ്രോൺ ആക്രമണം; എട്ടു നാവികരെ കാണാതായി

ബു​​​ക്കാ​​​റ​​​സ്റ്റ്: റുമേ​​​നി​​​യ​​​ൻ തീ​​​ര​​​ത്തു ടാ​​​ങ്ക​​​റി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ടു ജീ​​​വ​​​ന​​​ക്കാ​​​രെ കാ​​​ണാ​​​താ​​​യി. സാ​​​ൻ മ​​​രീ​​​നോ​​​യു​​​ടെ പ​​​താ​​​ക​​​യേ​​​ന്തി​​​യ ‘വൈ​​​ൻ ട്രേ​​​ഡ​​​ർ’ എ​​​ന്ന ക​​​പ്പ​​​ലി​​​നു​​​ നേ​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 12 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നാ​​​ലു​​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ബാ​​​ക്കി എ​​​ട്ടു​​​പേ​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡാ​​​ന്യൂ​​​ബ് ന​​​ദി​​​യു​​​ടെ അ​​​ഴി​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം 13 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ വ​​​ച്ചാ​​​ണ് ക​​​പ്പ​​​ലി​​​ൽ വ​​​ൻ സ്ഫോ​​​ട​​​ന​​​വും തീ​​​പി​​​ടി​​​ത്ത​​​വു​​​മു​​​ണ്ടാ​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ​​​ൻ ഡ്രോ​​​ണു​​​ക​​​ളാ​​​ണെ​​​ന്ന് റു​​​മേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കൂ​​​ഷോ​​​ർ ഡാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് സൈ​​​നി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ൾ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത​​​താ​​​യി റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. കൊ​​​​​മോ​​​​​റോ​​​​​സ് പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി​​​​​യ ‘യാ​​​​​ര ജെ’ ​​​​എ​​​​​ന്ന കെ​​​​​മി​​​​​ക്ക​​​​​ൽ ​ഓ​​​​​യി​​​​​ൽ ടാ​​​​​ങ്ക​​​​​റി​​​​​നും തീ​​​​​പി​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും ഇ​​​​​തി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ പ​​​​ത്തു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ റുമേ​​​​​നി​​​​​യ-​​​​ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ തീ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​മീ​​​​​പം ഇ​​​​​ത്ത​​​​​രം ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 23 നാ​​​​​വി​​​​​ക​​​​​രെ​​​​​യാ​​​​​ണു ന​​​​​ഷ്‌​​​​ട​​​​മാ​​​​​യ​​​​​ത്. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ തീ​​​ര​​​ത്തും ര​​​ണ്ട് ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​നേ​​​രേ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ൽ ഒ​​​രു ക​​​പ്പ​​​ൽ മു​​​ങ്ങു​​​ക​​​യും 11 ജീ​​​വ​​​ന​​​ക്കാ​​​രെ കാ​​​ണാ​​​താ​​​കു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ​​​യാ​​​ണെ​​​ന്ന് ബ​​​ൾ​​​ഗേ​​​റി​​​യ ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​രി​​​ങ്ക​​​ട​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം ക​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ റുമേ​​​നി​​​യ​​​യും ബ​​​ൾ​​​ഗേ​​​റി​​​യ​​​യും നീ​​​ക്കം തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. മേ​​​ഖ​​​ല​​​യി​​​ലെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​റ്റോ ക​​​രാ​​​റി​​​ലെ ‘ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 4’ പ്ര​​​കാ​​​രം സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ റുമേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും നാ​​​റ്റോ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ മാ​​​ർ​​​ക്ക് റു​​​ട്ടെ​​​യു​​​മാ​​​യി ബ്ര​​​സ​​​ൽ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും ധാ​​​ന്യ​​​ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​​​യും നേ​​​രേ റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മിഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ർ​​​സു​​​ല വോ​​​ൺ ഡെ​​​ർ ലെ​​​യ്ൻ വ്യ​​​ക്ത​​​മാ​​​ക്കി.

NRI

കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ട​ന്ന ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തു

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്ത് വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ട​ന്ന ഇ​റാ​ൻ ഡ്രോ​ണു​ക​ളെ കു​വൈ​റ്റ് സാ​യു​ധ സേ​ന ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ സൗ​ദ് അ​ബ്ദു​ൽ​അ​സീ​സ് അ​ൽ-​ഒ​തൈ​ബി അ​റി​യി​ച്ചു.

കു​വൈ​റ്റി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്തെ ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​വും ബു​ബി​യാ​ൻ ദ്വീ​പി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ്രോ​ണു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ​തി​നെ തു​ട​ർ​ന്ന് വ​സ്തു​നാ​ശ​മു​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

International

റഷ്യയിൽ വീണ്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം

കീ​​​വ്: ​​​റഷ്യയിലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റീ​​​ട്ടെ​​​യ്ൽ വെ​​​ബ്സൈ​​​റ്റാ​​​യ വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക‌​​​ളെ വീ​​​ണ്ടും ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ.

ക്രാ​​​സ്നോ​​​ദാ​​​ർ, സ്റ്റാ​​​വ്റോ​​​പോ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് വെ​​​ബ്സൈ​​​റ്റി​​​ന്‍റെ മ​​​റ്റു ര​​​ണ്ടു ഗോ​​​ഡൗ​​​ണു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടുപേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​റു​​പ​​തി​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

അ​തി​ർ​ത്തി ക​ട​ന്നെ​ത്തി റ​ഷ്യ​ൻ ഡ്രോ​ണു​ക​ൾ; വെ​ടി​വ​ച്ചി​ട്ട് പോ​ള​ണ്ട്

വാ​ഴ്‌​സാ: അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ വെ​ടി​വെ​ച്ചി​ട്ട് പോ​ള​ണ്ട്. റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ ത​ങ്ങ​ളു​ടെ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ച​താ​യും ഇ​വ​യെ​ല്ലാം വെ​ടി​വെ​ച്ചി​ട്ട​താ​യും പോ​ള​ണ്ട് അ​റി​യി​ച്ചു.

റ​ഷ്യ​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പോ​ള​ണ്ട് അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ്. ത​ല​സ്ഥാ​ന​മാ​യ വാ​ഴ്‌​സ​യി​ലെ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചി​ട്ട​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ​തി​ന് പി​ന്നാ​ലെ പോ​ള​ണ്ട് സൈ​നി​ക​വി​മാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി പോ​ളി​ഷ് സാ​യു​ധ​സേ​ന അ​റി​യി​ച്ചു. ക​ര​യി​ലും ആ​കാ​ശ​ത്തും ഒ​രു​പോ​ലെ സൈ​നി​ക മു​ന്നൊ​രു​ക്കം ശ​ക്ത​മാ​ക്കി. റ​ഡാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്.

സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്നാ​ണ് പോ​ളി​ഷ് സേ​ന പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്ന​ത്. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ തു​ട​ര​ണ​മെ​ന്നും സൈ​ന്യം അ​ഭ്യ​ര്‍​ഥി​ച്ചു. അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ഡ്രോ​ണു​ക​ള്‍ വെ​ടി​വെ​ച്ചി​ട്ട​താ​യും ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും പോ​ളി​ഷ് സാ​യു​ധ​സേ​ന അ​റി​യി​ച്ചു. യു​ക്രൈ​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ പോ​ള​ണ്ട് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.

ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ള്‍​ഡ് ട​സ്‌​കും സ്ഥി​രീ​ക​രി​ച്ചു. പോ​ള​ണ്ടി​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തി​യ ഡ്രോ​ണു​ക​ള്‍ ത​ക​ര്‍​ത്ത​താ​യും ഓ​പ്പ​റേ​ഷ​ന്‍ തു​ട​രു​ക​യാ​ണെ​ന്നും പോ​ള​ണ്ട് ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ മ​ന്ത്രി സെ​സാ​റി ടോം​സി​കും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ​യും സൈ​ന്യ​ത്തി​ന്‍റെ​യും അ​റി​യി​പ്പു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up