Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neymar Junior

ഇ​തി​ഹാ​സ​ങ്ങ​ൾ ക​ളം വി​ട്ടു; അ​ടി​തെ​റ്റി വീ​ണ് അ​ർ​ജ​ന്‍റീ​ന​യും പോ​ർ​ച്ചു​ഗ​ലും ബ്ര​സീ​ലും

സൂ​പ്പ​ർ താ​രം, ഇ​തി​ഹാ​സം താ​രം എ​ന്നൊ​ക്കെ ഫു​ട്ബോ​ളി​ൽ ചി​ല​രെ വി​ളി​ക്കു​ന്ന​ത് വെ​റു​തെ​യ​ല്ല. അ​വ​ർ സൂ​പ്പ​ർ ആ​യ​തു​കൊ​ണ്ടു​ത്ത​ന്നെ​യാ​ണ്. അ​വ​ർ ക​ളി​ച്ചി​രു​ന്ന​പ്പോ​ൾ‌ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നും വി​മ​ർ​ശി​ക്കാ​നു​മൊ​ക്കെ ആ​ളു​ണ്ടാ​യി​രു​ന്നു. ആ​രാ​ധ​ക​രെ മ​റ​ന്നു​പോ​യ​ത​ല്ല. ക​ഴി​വ് അം​ഗീ​ക​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​ധി​ക​വും. ചി​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ താരങ്ങൾ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്തി​ല്ല എ​ന്ന് പ​റ​ഞ്ഞ് അ​വ​രെ ക​ഴി​വി​ല്ലാ​ത്ത​വ​രാ​ക്കി​യി​രു​ന്നു ചി​ല​ർ. ക​പ്പൊ​ന്നും അ​ല്ല ഒ​രി​ക്ക​ലും ക​ഴി​വി​ന്‍റെ മാ​ന​ദ​ണ്ഡം.

പ​റ​ഞ്ഞു​വ​ന്ന​ത് യ​ഥാ​ർ​ഥ ഇ​തിഹാ​സ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. അ​ർ​ജ​ന്‍റീ​ന​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ല​യ​ണ​ൽ മെ​സി, പോ​ർ​ച്ചു​ഗ​ൽ ലെ​ജ​ൻ​ഡ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം നെ​യ​മ​ർ ജൂ​നി​യ​ർ എ​ന്നി​വ​രെ കു​റി​ച്ച് ത​ന്നെ. മൂ​വ​രും രാ​ജ്യ​ത്തി​നാ​യി ഗം​ഭീ​ര പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രാ​ണ്. ഇ​തി​ൽ മെ​സി ലോ​ക​ക​പ്പും, കോ​പ അ​മേ​രി​ക്ക കി​രീ​ട​വും, ഫൈ​ന​ലി​സി​മ​യും ഒ​ക്കെ നേ​ടി​ക്കൊ​ടു​ത്ത​താ​ണ് രാ​ജ്യ​ത്തി​നാ​യി.

റൊ​ണാ​ൾ‌​ഡോ ആ​ക​ട്ടെ യു​വേ​ഫ യൂ​റോ​യും,യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗും ഒ​ക്കെ പൊ​ർ​ച്ചു​ഗ​ലി​ന് നേ​ടി​ക്കൊ​ടു​ത്ത​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​താ​ണ്. നെ​യ്മ​ർ ഫി​ഫ കോ​ൺ​ഫ​ഡ​റേ​ഷ​ൻ ക​പ്പും ഒ​ളി​മ്പി​ക്ക് ഗോ​ൾ​ഡ് മെ​ഡ​ലും ഒ​ക്കെ ബ്ര​സീ​ലി​ന് വേ​ണ്ടി നേ​ടി​യി​ട്ടു​ണ്ട്.

മെ​സി ഒ​ഴി​ച്ചു​ള്ള ര​ണ്ട് പേ​രെ​യും ലോ​ക കീ​രി​ടം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശി​ച്ച​വ​രേ​റെ​യാ​ണ്. ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ പൊ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി ഇ​റ​ങ്ങി​യ റൊ​ണാ​ൾ​ഡോ​യ്ക്ക് കീ​രി​ടം മാ​ത്രം നേ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നെ​യ​മ​ർ ആ​ക​ട്ടെ നാ​ല് ലോ​ക​ക​പ്പു​ക​ളി​ൽ ബ്ര​സീ​ലി​ന് വേ​ണ്ടി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്, എ​ന്നാ​ൽ ക​പ്പ് കി​ട്ടി​യി​ട്ടി​ല്ല.

ഒ​ടു​വി​ൽ ഈ ​വ​ർ​ഷ​ത്തെ ലോ​ക​ക​പ്പി​ന് ശേ​ഷം നെ​യ്മ​ർ വി​ര​മി​ച്ചു. ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ‌ നോ​ർ​വെ​യോ​ട് തോ​റ്റ് ബ്ര​സീ​ൽ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നെ​യ്മ​ർ വി​ര​മി​ച്ച​ത്. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട അ​ർ​ജ​ന്‍റീ​ന ടീ​മി​ൽ നി​ന്ന് നാ​യ​ക​ൻ മെ​സി വി​ര​മി​ക്കും എ​ന്ന് ഏ​വ​രും ഉ​റ​പ്പി​ച്ച​താ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മെ​സി വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഒ​ക്ടോ​ബ​ർ ആ​റി​ന് ബെ​നി​നു​മാ​യി വി​ട​വാ​ങ്ങ​ൾ മ​ത്സ​രം കളിച്ച് നീ​ല​യും വെ​ള്ള​യും ജേ​ഴ്സി​യോ​ട് ഗു​ഡ് ബൈ പ​റ​ഞ്ഞു.

ലോ​ക​ക​പ്പി​ൽ ഇ​തേ സ്പെ​യി​നോ​ട് തോ​റ്റ് പു​റ​ത്താ​യ​താ​ണ് പോ​ർ​ച്ചു​ഗ​ലും. അ​ന്ന് ത​ന്നെ റോ​ണോ​യു​ടെ കാ​ര്യ​വും ഏ​താ​ണ്ട് തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ തു​ട​രാ​ൻ‌ താരം തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ക്ഷെ കോ​ച്ച് യോ​ർ​ഗെ ജെ​സൂ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന് ദേ​ശീ​യ ടീ​മി​ൽ നിന്ന് വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 24ന് ​വെ​യ്ൽ​സി​നെ​തി​രെ​യാ​യി​രു​ന്നു റോ​ണാ​ൾ​ഡോ​യു​ടെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം.

മൂ​ന്ന് പേ​രു​ടെ​യും ക​ണ​ക്കു​ക​ൾ പ​റ‍​യു​ന്നി​ല്ല. താ​ര​ത​മ്യ​ത്തി​ന് ഒ​രു സാ​ധ്യ​ത​യും ഇ​ല്ലാ​ത്ത മ​ഹ​ത്താ​യ ക​രി​യ​റാ​യി​രു​ന്നു മൂ​വ​രു​ടെ​യും. എ​ന്നാ​ൽ , ഈ ​മൂ​ന്ന് പേ​രു​ടെ​യും വി​ട​വ് നി​ക​ത്താ​ൻ‌ ടീ​മു​ക​ൾ​ക്ക് സാ​ധി​ക്കു​മൊ എ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നൊ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ർ‌​ജ​ന്‍റീ​ന​യും, ബ്ര​സീ​ലും, പോ​ർ​ച്ചു​ഗ​ലും പ​രാ​ജ​യം നേ​രി​ട്ട​പ്പോ​ൾ ആ​രാ​ധ​ക​ർ നി​രാ​ശ‍‌​യോ​ടെ ഓ​ർ​ത്തി​ട്ടു​ണ്ടാ​വു​ക മെ​സി​യേ​യും, നെ​യ്മ​റി​നേ​യും, റൊ​ണാ​ൾ​ഡോ​യേ​യും ആ​യി​രി​ക്കു​മെ​ന്നു​റ​പ്പാ​ണ്. അ​ർ​ജ​ന്‍റീ​ന 2-1ന് ​ഉ​റു​ഗ്വാ​യോ​ടും, ബ്ര​സീ​ൽ 3-2ന് ​ജ​പ്പാ​നോ​ടും, പോ​ർ​ച്ചു​ഗ​ൽ 4-1 ന് ഡെൻമാർക്കിനോടും ആ​ണ് തോ​റ്റ​ത്.

അ​ർ​ജ​ന്‍റീ​ന​യ്ക്ക് ജൂ​ലി​യ​ൻ അ​ൽ​വാ​ര​യും, നി​ക്കോ പാ​സും, ലൗ​താ​രോ മാ​ർ​ട്ടി​നെ​സും ഒ​ക്കെ ഉ​ണ്ട്. എ​ന്നാ​ലും മെ​സി ഇ​ല്ലാ​ത്തത് വ​ലി​യ കു​റ​വ് ത​ന്നെ​യാ​ണ്. ഗോ​ൾ അ​ടി​ക്കു​ന്ന​തി​നൊ​പ്പം അ​സി​സ്റ്റു​ക​ൾ‌ ന​ൽ​കു​ന്ന മെ​സി മാ​ന്ത്രി​കത ഇ​ന്ന് അ​ർ​ജ​ന്‍റീ​ന​യ്ക്കി​ല്ല. ഈ​ക്ക​ഴി​ത്ത ലോ​ക​ക​പ്പി​ലും ന​മ്മ​ൾ ക​ണ്ട​താ​ണ് പ​രാ​ജ​യ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്നും ടീ​മി​നെ തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന മെ​സിയെ. അ​തും 39-ാം വ​യ​സി​ൽ. ഈ​ജി​പ്തി​നെ​തി​രെ​യും ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​മു​ള്ള പ്ര​ക​ട​നം ആ​രും മ​റ​ക്കി​ല്ലെ​ന്നു​റ​പ്പാ​ണ്.

സ​മാ​ന​മാ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ സ്ഥി​തി​യും, ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സും ജാ​വോ ഫെ​ലി​ക്സും ഗോൺ​സാ​ലോ റാ​മോ​സും ബെ​ർ​ണാ​ഡോ സി​ൽ​വ​യും അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും റോ​ണോ​യു​ടെ വി​ട​വ്, അ​ത് വ​ലു​താ​ണ്. ഫി​നി​ഷി​ങ്ങി​ലും, മു​ന്നേ​റ്റ​ങ്ങ​ളി​ലും, സെ​റ്റ് പീ​സി​ലും റോ​ണോ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന ക​ഴി​വ് ഇ​ന്ന​ത്തെ പ​ല​ർ​ക്കും ഇ​ല്ല.

വി​നീ​ഷ്യ​സും റാ​ഫീ​ഞ്ഞ​യും വി​ല്ല്യ​നും ബ്രൂ​ണോ ഗി​മാ​റ​സും ഒ​ക്കെ ഉ​ണ്ടെ​ങ്കി​ലും നെ​യ്മ​ർ ബ്ര​സീ​ലി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​യി​രു​ന്നു. ഡ്രി​ബ്ലി​ങ്ങി​ലും ഫി​നി​ഷിം​ഗി​ലും അ​സി​സ്റ്റ് ന​ൽ​കു​ന്ന​തി​ലും ഒ​ക്കെ നെ​യ്മ​ർ അ​ത് പോ​ലെ മി​ക​ച്ച് നി​ന്നി​രു​ന്നു.

പ​റ​ഞ്ഞു​വ​രു​ന്ന​ത് ഈ ​മൂ​ന്ന് പേ​രു​ടെ​യും വി​ട​വ് നി​ക​ത്താ​നാ​വി​ല്ല. മി​ക​ച്ച താ​ര​ങ്ങ​ൾ ഇ​നി​യും വ​ന്നേ​ക്കാം. എ​ന്നാ​ൽ..​മെ​സി​യും റോ​ണോ​യും നെ​യ്മ​റും ഇ​നി വ​രി​ല്ല....​ആ കാ​ലം ക​ട​ന്ന് പോ​യി​രി​ക്കു​ന്നു.

 

 

 

 

 

 

 

 

 

 

Latest News

Corehub Up