അഹമ്മദാബാദ്: ഈ മാസം 30 മുതല്‍ ഡിസംബര്‍ 23വരെ അഹമ്മദാബാദില്‍ നടക്കുന്ന അഞ്ചാം സീസണ് പ്രൈം വോളിബോളില്‍ തരംഗമാകാന്‍ ടോക്കിയോ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ ഹെര്‍നാന്‍ ഫെഡറിക്കൊ പെരേരയുള്പ്പടെയുള്ള വമ്പന്മാര്.
'ഈ സീസണില്‍ ഒരു ടീമില്‍ മൂന്നു വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം.
അര്‍ജന്റൈന്‍ താരമായ ഫെര്‍നാന്‍ ഫെഡറിക്കൊ പെരേര 2022 ലണ്ടന്‍ ഒളിമ്പിക്സിലും കളിച്ച താരമാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക് അറ്റാക്കര്‍ ഹെക്ടര്‍ അലക്സിസ് ക്രൂസ് സെപിന്, ബ്രസീലിയന്‍ അറ്റാക്കര്‍ ഹെൻറിക് ഫെരേര മെയ്റെലെസ് ഗ്വിമാരസ് എന്നിവര്‍ക്കൊപ്പം ഫെഡറിക്കൊ തെലുങ്ക് ബ്ലാക്ക് ഹോക്സിനെ പ്രതിനിധീകരിക്കും.
റിയോ 2016, ടോക്കിയോ 2020 ഒളിമ്പിക്സുകളില്‍ മത്സരിച്ച കനേഡിയന്‍ താരം സ്റ്റീവന്‍ ജയിംസ് ഡഗ്ലസ് മാര്‍ഷല്‍, പാരീസ് ഒളിമ്പിക്സില്‍ കാനഡയെ പ്രതിനിധീകരിച്ച സെറ്റര്‍ ബ്രെറ്റ് ജയിംസ് വാല്‍ഷ് എന്നിവര്‍ കാലിക്കട്ട് ഹീറോസ് നിരയിലുണ്ട്. സെര്‍ബിയന്‍ സെറ്റര്‍ മാര്‍ക്കോ കോസ്റ്റോവിച്ച്, ജര്‍മനിയുടെ ക്രിസ്റ്റോഫ് മാര്‍ക്സ് എന്നിവര്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജഴ്സി അണിയും.
സീസണ് നാലില്‍ കിരീടം നേടിയ ടീമിലുണ്ടായിരുന്ന അമേരിക്കന്‍ സെറ്റര്‍ മാത്യു വെസ്റ്റിനെ ബംഗളൂരു ടോര്‍പ്പിഡോസ് നിലനിര്‍ത്തി