Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 000

വി​രാ​ട് കോ​ഹ്‌​ലിക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ അതിവേഗം 15,000

രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ അ​തി​വേ​ഗം 15,000 റ​ണ്‍​സ് എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി വി​രാ​ട് കോ​ഹ്‌​ലി. ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റെ​യാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. 315 മ​ത്സ​ര​ങ്ങ​ളി​ലെ 303 ഇ​ന്നിം​ഗ്‌​സി​ലാ​ണ് കോ​ഹ്‌​ലി​യു​ടെ അ​തു​ല്യ​നേ​ട്ടം.

377 ഇ​ന്നിം​ഗ്‌​സി​ലാ​യി​രു​ന്നു സ​ച്ചി​ന്‍ 15,000 റ​ൺ​സ് പി​ന്നി​ട്ട​ത്. ഇ​ന്ന​ലെ കാ​ര്യ​വ​ട്ട​ത്ത് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി പു​റ​ത്താ​കാ​തെ 139 റ​ൺ​സ് നേ​ടി​യ ഇ​ന്നിം​ഗ്സി​നി​ടെ​യാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി.

കാ​ര്യ​വ​ട്ട​ത്ത് ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ് വി​രാ​ട് ഇ​ന്ന​ലെ കു​റി​ച്ച​ത്. ക​രി​യ​റി​ലെ 55-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യും. നി​ല​വി​ല്‍ ക​ളി​ക്കു​ന്ന​വ​രി​ല്‍ സെ​ഞ്ചു​റി നേ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ക​രി​യ​റി​ന്‍റെ സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന രോ​ഹി​ത് ശ​ർ​മ​യാ​ണ്-34 സെ​ഞ്ചു​റി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ റ​ണ്‍ സ്‌​കോ​റ​ര്‍​മാ​രി​ല്‍ സ​ച്ചി​നു (18,426) പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കോ​ഹ്‌​ലി (15080).

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും അ​ധി​കം ശ​രാ​ശ​രി​യും (59.14) കോ​ഹ്‌​ലി​ക്കാ​ണ്. പ​തി​നാ​യി​രം റ​ണ്‍​സ് പി​ന്നി​ട്ട​വ​രി​ല്‍ എം.​എ​സ്. ധോ​ണി​ക്കു മാ​ത്ര​മാ​ണ് അ​മ്പ​തി​നു മു​ക​ളി​ല്‍ ശ​രാ​ശ​രി​യു​ള്ള​ത്.

NRI

നാ​ൻ​സി ഗു​ത്രി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പ്ര​തി​ഫ​ലം രണ്ട് ല​ക്ഷം ഡോ​ള​റാ​യി ഉ​യ​ർ​ത്തി

മി​ൽ​വാ​ക്കി: പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ടി​വി അ​വ​താ​ര​ക സ​വ​ന്ന ഗു​ത്രി​യു​ടെ മാ​താ​വ് നാ​ൻ​സി ഗു​ത്രി​യെ (84) ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് അ​ഭി​ഭാ​ഷ​ക​ൻ. മി​ൽ​വാ​ക്കി​യി​ൽ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ൻ മൈ​ക്ക​ൽ ഹൂ​പ്പി​യാ​ണ് ഒ​രു ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 83 ല​ക്ഷം രൂ​പ) പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.

മി​ൽ​വാ​ക്കി ക്രൈം ​സ്റ്റോ​പ്പേ​ഴ്സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഹൂ​പ്പി, ത​ന്‍റെ സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നാ​ണ് ഈ ​തു​ക വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. നി​ല​വി​ൽ എ​ഫ്ബി​ഐ​യും (FBI) ഒ​രു ല​ക്ഷം ഡോ​ള​ർ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് അ​രി​സോ​ന​യി​ലെ ട്യൂ​സ​ണി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന് നാ​ൻ​സി​യെ കാ​ണാ​താ​യ​ത്. നാ​ൻ​സി​യു​ടെ വീ​ടി​ന് പു​റ​ത്ത് മാ​സ്ക് ധ​രി​ച്ച ഒ​രാ​ൾ നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഡോ​ർ​ബെ​ൽ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. കേ​സി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

നാ​ൻ​സി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ​യും വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ല​ഭി​ച്ച ഗ്ലൗ​സും (Glove) കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.​ അ​രി​സോ​ന പോലീ​സും എ​ഫ്ബി​ഐ​യും കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ൽ മൈ​ക്ക​ൽ ഹൂ​പ്പി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

84 വ​യ​സുള്ള വ​യോ​ധി​ക​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തന്‍റെ അ​മ്മ​യെ സു​ര​ക്ഷി​ത​മാ​യി തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന് സ​വ​ന്ന ഗു​ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

International

മദ്യപാനം: യൂറോപ്പിൽ വർഷം എട്ടു ലക്ഷം പേർ മരിക്കുന്നു

ബ്ര​​​സ​​​ൽ​​​സ്: മ​​​ദ്യ​​​പാ​​​നം മൂ​​​ലം വ​​​ർ​​​ഷം എ​​​ട്ടു ല​​​ക്ഷം പേ​​​ർ യൂ​​​റോ​​​പ്പി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​പ​​​യോ​​​ഗം യൂ​​​റോ​​​പ്യ​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലാ​​​ണ്.യൂ​​​റോ​​​പ്പി​​​ലെ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ പ​​തി​​നൊ​​ന്നി​​ൽ ​ഒ​​​ന്നി​​​ന് മ​​​ദ്യ​​​പാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ കു​​​ടും​​​ബ​​​വ​​​ഴ​​​ക്ക്, സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ, പ​​​രി​​​ക്ക് മു​​​ത​​​ലാ​​​യ​​​വ കൂ​​​ടു​​​ത​​​ലാ​​​ണ്. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ മ​​​ദ്യ​​​പാ​​​നം ത​​​ല​​​ച്ചോ​​​റി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു. പ​​​ഠി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വും ഓ​​​ർ​​​മ​​​ശ​​​ക്തി​​​യും കു​​​റ​​​യാം. യു​​​വാ​​​ക്ക​​​ളി​​​ൽ പ​​​രി​​​ക്കു​​​മൂ​​​ലം അം​​​ഗ​​​വൈ​​​ക​​​ല്യ​​​ത്തി​​​ലും അ​​​കാ​​​ല​​​മ​​​ര​​​ണ​​ത്തി​​നും മ​​​ദ്യ​​​പാ​​​നം കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

യൂ​​​റോ​​​പ്പി​​​ലെ കി​​​ഴ​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ദ്യ​​​പാ​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ര​​​ണ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up