സൂറത്ത്: മുൻ ജീവനക്കാന്റെ പ്രതികരാത്തിൽ വസ്ത്രവ്യാപാരശാല ഉടമയ്ക്ക് നഷ്ടം 24 കോടി. ജോലിയിൽനിന്ന് രാജിവച്ച ശേഷം കിട്ടാനുള്ള 10,000 രൂപ ഉടമ പിടിച്ചുവച്ചതിന്റെ പ്രതികാരത്തിലാണ് മുൻജീവനക്കാരൻ വസ്ത്രവ്യാപാരശാലയ്ക്ക് തീയിട്ടത്. പ്രതി ധുലെ സ്വദേശി വിനോദ് സാൽവെ അറസ്റ്റിൽ. 24 കോടി രൂപയുടെ തുണിത്തരങ്ങളാണ് കത്തി നശിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗുജറാത്തിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
ഗുജറാത്ത് സൂറത്തിലെ ശ്യാം സങ്കിണി ടെക്സ്റ്റൈൽ മാർക്കറ്റിൽ സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സംഭവ ദിവസം 9.30 ഓടെ അഞ്ചാം നിലയിൽ ഒളിച്ചിരുന്ന വിനോദ് രാത്രി 12 മണിയോടെ ആറാം നിലയിലെത്തി. വസ്ത്രശാലയ്ക്ക് പുറത്തുകൂട്ടിയിട്ട തുണിക്കെട്ടിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തി. കത്തിയെന്നുറപ്പാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങി. ആറാം നിലയിൽ പ്രവർത്തിച്ച ഷോപ്പുകളെല്ലാം അഗ്നിക്കിരയായി.
വീട്ടിലെത്തിയ വിനോദ് ഭാര്യയോടൊപ്പം രാജസ്ഥാനിലേക്കും പിന്നീട് അയോധ്യയിലേക്കും പോയി. വിനോദ് ഗുജറാത്തിലേക്ക് തിരിച്ചെത്തുന്നതും നോക്കി കാത്തിരിപ്പുണ്ടായിരുന്നു ക്രൈം ബ്രാഞ്ച് സംഘം. ചോദ്യം ചെയ്യലിൽ കടകത്തിച്ചത് തന്റെ പ്രതികാമെന്ന് പ്രതി വെളിപ്പെടുത്തി. വസ്ത്രശാലയിലെ അക്കൗണ്ടന്റായിരുന്ന വിനോദിനെ സീനിയർ അക്കൗണ്ടന്റും ഉടമയും നിരന്തരം ശകാരിക്കുമായിരുന്നു. ഒടുവിൽ ജോലി രാജിവച്ച വിനോദിന്റെ പതിനായിരം രൂപ ഉടമ തടഞ്ഞുവച്ചു. ഇതാണ് പകയായി മാറിതെന്ന് വിനോദ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Tags : Retaliation withholding Rs 10 000 Former employee fire clothing store Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash