x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാർത്ത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ

വെബ്ഡെസ്ക്
Published: September 24, 2026 01:16 AM IST | Updated: September 24, 2026 01:16 AM IST

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ൻ.

‌ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർപ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​ർ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ത​ള്ളാ​തെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ൻ.

എ​സ്ഐ​ആ​ർ ഉ​ൾ​പ്പടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ക​മ്മിഷ​ണ​ർ​മാ​രു​ടെ വി​യോ​ജി​പ്പ് ചി​ത്ര​ത്തി​ന്‍റെ ഒ​രു വ​ശം മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ക​മ്മി​ഷ​ൻ ന​ൽ​കി​യ​ത്.

ഇ​തോ​ടെ പ​ല തീ​രു​മാ​ന​ങ്ങ​ളി​ലും വി​യോ​ജി​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വാ​ർ​ത്ത ഒ​റ്റ വാ​ക്കി​ൽ നി​ഷേ​ധി​ക്കാ​ൻ ക​മ്മീ​ഷ​ൻ ത​യാ​റാ​കു​ന്നി​ല്ല എ​ന്നു​വേ​ണം ക​രു​താ​ൻ.

ഏ​തൊ​രു സ്ഥാ​പ​ന​ത്തി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്. അ​ന്തി​മതീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നു മു​മ്പു​ള്ള പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണ​വ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ മാ​ധ്യ​മവി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags : ElectionCommission Report Dismiss Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up