x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​കേ​ര​ള സ​ഭ പി​രി​ച്ചുവിട്ടു; പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 24, 2026 12:14 AM IST | Updated: September 24, 2026 12:14 AM IST

ലോക കേരള സഭ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി തു​ട​ങ്ങി​യ ലോ​ക​ കേ​ര​ളസ​ഭ പി​രി​ച്ചു​വി​ടാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​നം പ​ക​രം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.

ആ​ദ്യ ലോ​ക​ കേ​ര​ളസ​ഭ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ത​ന്നെ​യാ​ണ് ര​ണ്ടാ​മ​തും മൂ​ന്നാ​മ​തും സ​ഭ​യി​ലും വ​ന്ന​ത്. എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ല. ര​ണ്ടും മൂ​ന്നും ലോ​ക കേ​ര​ള​സ​ഭ പു​തി​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ല്ല. വ​ലി​യ ധൂ​ർ​ത്താ​ണ് ഇ​തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന​ത്. എ​ന്നാ​ൽ പ്ര​വാ​സി​ക​ൾ​ക്കു ത​ങ്ങ​ളു​ടെ വി​ഷ​യം അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ക​ഴി​യു​ന്ന ബ​ദ​ൽ സം​വി​ധാ​നം സ​ർ​ക്കാ​ർ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​യ്ക്ക​ൽ സ​ന്പ​ദ് വ്യ​വ​സ്ഥ നി​ക്ഷേ​പ സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​ക്കി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സം​രം​ഭ​ത്തി​നു​ള്ള പ​ദ്ധ​തി​യു​മു​ണ്ടാ​കും. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നും മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ. ​മു​ര​ളീ​ധ​ര​ൻ, മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യും രൂ​പീ​ക​രി​ച്ചു.

2018ലാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നു ദി​വ​സം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി പ്ര​വാ​സി പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന രീ​തി​യി​ൽ ലോ​ക​ കേ​ര​ളസ​ഭ​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് 2020, 2022, 2024, 2026 വ​ർ​ഷ​ങ്ങ​ളി​ലും ലോ​ക​ കേ​ര​ളസ​ഭ സ​മ്മേ​ളി​ച്ചു. എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ലോ​ക കേ​ര​ളസ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും സ​ന്പ​ന്ന​രും ബി​സി​ന​സു​കാ​രു​മാ​യ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ലോ​ക​ കേ​ര​ളസ​ഭ ന​ട​ത്തി​പ്പി​നും നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നു​മാ​യി നോ​ർ​ക്ക വ​കു​പ്പി​നു കീ​ഴി​ൽ ലോ​ക​ കേ​ര​ളസ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റും രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രി​പാ​ടി​യു​ടെ മ​റ​വി​ൽ ന​ട​ന്ന ധൂ​ർ​ത്തു​ക​ളു​ടെ പേ​രി​ൽ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കു​ക​യും പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ൽ സം​വി​ധാ​നം തു​ട​രി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ലോ​ക​കേ​ര​ള സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 50 ല​ക്ഷ​വും സ​ഭ​യു​ടെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഒ​രു കോ​ടി​യും നോ​ർ​ക്ക പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് മീ​റ്റി​ന് 50 ല​ക്ഷ​വും ഉ​ൾ​പ്പെ​ടെ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ക​ഴി​ഞ്ഞ 15ന് ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തോ​ടെ പു​തി​യ സ​ർ​ക്കാ​രും ലോ​ക ​കേ​ര​ളസ​ഭ തു​ട​രു​മെ​ന്ന രീ​തി​യി​ൽ മാ​ധ്യ​മവാ​ർ​ത്ത വ​ന്ന​തോ​ടെ നി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക കേ​ര​ള​സ​ഭ പി​രി​ച്ചുവി​ട്ടു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.

Tags : LokaKeralaSabha VDSatheesan Dissolved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up