x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കമ്മിഷനിലെ അഭിപ്രായഭിന്നത യഥാര്‍ഥ ജനാധിപത്യം: ബിജെപി

വെബ്ഡെസ്ക്
Published: September 24, 2026 01:05 AM IST | Updated: September 24, 2026 01:05 AM IST

ബി​ജെ​പി വ​ക്താ​വും എം​പി​യു​മാ​യ സ​മ്പി​ത് പ​ത്ര

ന്യൂ​ഡ​ല്‍ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ര്‍മാ​ര്‍ ത​മ്മി​ലു​ള്ള ച​ര്‍ച്ച​ക​ളും വി​യോ​ജി​പ്പു​ക​ളും ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്ന് ബി​ജെ​പി.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ കോ​ണ്‍ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി വ​ക്താ​വും എം​പി​യു​മാ​യ സ​മ്പി​ത് പ​ത്ര ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ന് ഇ​തി​ലും മി​ക​ച്ചൊ​രു കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ ബി​ജെ​പി വ​ക്താ​വ്, ബി​ജെ​പി​ക്കും ആ​ര്‍എ​സ്എ​സി​നു​മെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തി​യ രാ​ജ്യ​ദ്രോ​ഹം എ​ന്ന പ​രാ​മ​ര്‍ശ​ത്തെ​യും വി​മ​ര്‍ശി​ച്ചു. യ​ഥാ​ര്‍ഥ​ത്തി​ല്‍ ആ​രാ​ണ് രാ​ജ്യ​ദ്രോ​ഹം ന​ട​ത്തു​ന്ന​തെ​ന്ന്‌ രാ​ജ്യം മു​ഴു​വ​ന്‍ ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍മാ​രി​ല്‍ ര​ണ്ടു​പേ​രും എ​തി​ര്‍ത്തി​രു​ന്നു​വെ​ന്ന മാ​ധ്യ​മ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. തു​ട​ര്‍ന്ന്, മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ള്‍ രം​ഗ​ത്തെ​ത്തി.

ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​യും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ളെ​യും ചൊ​ല്ലി ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ര്‍മാ​രാ​യ സു​ഖ്ബീ​ര്‍ സിം​ഗ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും കു​റ​ഞ്ഞ​ത് 14 ത​വ​ണ​യെ​ങ്കി​ലും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നോ​ട് വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍ട്ടു​ക​ള്‍.

Tags : SambitPatra BJP Opinion commission democracy

Recent News

Corehub Up