Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opinion

ജനഗണമനം

ഓ​​​​​​രോ വാ​​​​​​യ​​​​​​ന​​​​​​ക്കാ​​​​​​ര​​​​​​ന്‍റെ​​​​​​യും ഉ​​​​​​ള്ളി​​​​​​ൽ വി​​​​​​സ്മ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ആ​​​​​​ഹ്ലാ​​​​​​ദ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ചി​​​​​​ല​​​​​​പ്പോ​​​​​​ൾ വേ​​​​​​ദ​​​​​​ന​​​​​​യു​​​​​​ടെ​​​​​​യും കൊ​​​​​​ടു​​​​​​ങ്കാ​​​​​​റ്റു​​​​​​ക​​​​​​ൾ വി​​​​​​ത​​​​​​യ്ക്കു​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​മാ​​​​​​ണ് ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ നോ​​​​​​വ​​​​​​ലി​​​​​​സ്റ്റാ​​​​​​യ ഗ​​​​​​ബ്രി​​​​​​യേ​​​​​​ൽ ഗാ​​​​​​ർ​​​​​​സി​​​​​​യ മാ​​​​​​ർ​​​​​​കേ​​​​​​സി​​​​​​ന്‍റെ ‘ഏ​​​​​​കാ​​​​​​ന്ത​​​​​​ത​​​​​​യു​​​​​​ടെ നൂ​​​​​​റു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ’. ​കൊ​​​​​​ളം​​​​​​ബി​​​​​​യ​​​​​​ൻ കാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ഗൂ​​​​​​ഢ​​​​​​ത​​​​​​യി​​​​​​ൽ, ച​​​​​​തു​​​​​​പ്പു​​​​​​നി​​​​​​ല​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും മ​​​​​​ഞ്ഞ​​​​​​ക്ക​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്കും ന​​​​​​ടു​​​​​​വി​​​​​​ൽ ഗ​​​​​​ബ്രി​​​​​​യേ​​​​​​ൽ ഗാ​​​​​​ർ​​​​​​സി​​​​​​യ മാ​​​​​​ർ​​​​​​കേസ് പ​​​​​​ടു​​​​​​ത്തു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ മ​​​​​​ക്കോ​​​​​​ണ്ടോ എ​​​​​​ന്ന മാ​​​​​​ന്ത്രി​​​​​​കന​​​​​​ഗ​​​​​​രം കേ​​​​​​വ​​​​​​ല​​​​​​മൊ​​​​​​രു സാ​​​​​​ങ്ക​​​​​​ൽ​​​​​​പി​​​​​​ക ഗ്രാ​​​​​​മ​​​​​​മ​​​​​​ല്ല. കാ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ ചു​​​​​​വ​​​​​​രെ​​​​​​ഴു​​​​​​ത്തു​​​​​​ക​​​​​​ൾ വാ​​​​​​യി​​​​​​ക്കാ​​​​​​ന​​​​​​റി​​​​​​യാ​​​​​​തെ വ​​​​​​ഴി​​​​​​തെ​​​​​​റ്റി​​​​​​പ്പോ​​​​​​യ ഏ​​​​​​തു ജ​​​​​​ന​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും രൂ​​​​​​പ​​​​​​ക​​​​​​മാ​​​​​​ണ​​​​​​ത്.

ചു​​​​​​റ്റു​​​​​​പാ​​​​​​ടു​​​​​​മു​​​​​​ള്ള ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളോ അ​​​​​​വി​​​​​​ടെ​​​​​​യു​​​​​​ള്ള മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ മു​​​​​​റ​​​​​​വി​​​​​​ളി​​​​​​ക​​​​​​ളോ നി​​​​​​ശ്വാ​​​​​​സ​​​​​​ങ്ങ​​​​​​ളോ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളോ അ​​​​​​റി​​​​​​യാ​​​​​​നാ​​​​​​വാ​​​​​​ത്ത​​​​​​വി​​​​​​ധം പ​​​​​​ർ​​​​​​വ​​​​​​ത​​​​​​നി​​​​​​ര​​​​​​ക​​​​​​ളാ​​​​​​ൽ ചു​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ആ ​​​​​​ന​​​​​​ഗ​​​​​​രം. മ​​​​​​ക്കോ​​​​​​ണ്ടോ​​​​​​യി​​​​​​ലെ ബു​​​​​​വെ​​​​​​ന്ദി​​​​​​യ ത​​​​​​റ​​​​​​വാ​​​​​​ടി​​​​​​ന്‍റെ അ​​​​​​ക​​​​​​ത്ത​​​​​​ള​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ഴ​​​​​​യ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ മാ​​​​​​റാ​​​​​​ല​​​​​​രൂ​​​​​​പ​​​​​​ങ്ങ​​​​​​ൾ അ​​​​​​ല​​​​​​ഞ്ഞു​​​​​​ന​​​​​​ട​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ബു​​​​​​വെ​​​​​​ന്ദി​​​​​​യ കു​​​​​​ടും​​​​​​ബം ഭൂ​​​​​​ത​​​​​​കാ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ സ്വ​​​​​​ർ​​​​​​ണ​​​​​​ച്ചി​​​​​​റ​​​​​​കു​​​​​​ക​​​​​​ളി​​​​​​ൽ​​​​​​തൂ​​​​​​ങ്ങി ആ​​​​​​ത്മ​​​​​​ര​​​​​​തി​​​​​​യു​​​​​​ടെ ഏ​​​​​​കാ​​​​​​ന്ത​​​​​​ത​​​​​​യി​​​​​​ൽ അ​​​​​​ഭി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ്. പു​​​​​​റ​​​​​​ത്ത് കാ​​​​​​ലം മാ​​​​​​റു​​​​​​ന്നു​​​​​​ണ്ട്. ലോ​​​​​​കം പു​​​​​​തി​​​​​​യ ഭാ​​​​​​വ​​​​​​ങ്ങ​​​​​​ളും ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ളും അ​​​​​​ണി​​​​​​യു​​​​​​ന്നു​​​​​​ണ്ട്.

പ​​​​​​ക്ഷേ, ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്രം മാ​​​​​​റു​​​​​​ന്ന​​​​​​ത് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​നാ​​​​​​വാ​​​​​​ത്ത​​​​​​വി​​​​​​ധം ത​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​മി​​​​​​ച്ച സ്ഫ​​​​​​ടി​​​​​​കക്കൊ​​​​​​ട്ടാ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​വ​​​​​​ർ ത​​​​​​ട​​​​​​വി​​​​​​ലാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. നോ​​​​​​വ​​​​​​ലി​​​​​​ലെ കേ​​​​​​ണ​​​​​​ൽ ഔ​​​​​​റേ​​​​​​ലി​​​​​​യാ​​​​​​നോ ബു​​​​​​വെ​​​​​​ന്ദി​​​​​​യ എ​​​​​​ന്ന ക​​​​​​ഥാ​​​​​​പാ​​​​​​ത്രം നീ​​​​​​തി​​​​​​ക്കു​​​​​​വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ട​​​​​​മെ​​​​​​ന്ന​​​​​​ പേ​​​​​​രി​​​​​​ൽ മു​​​​​​പ്പ​​​​​​ത്തി​​​​​​ര​​​​​​ണ്ട് യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ ന​​​​​​യി​​​​​​ച്ചു. അ​​​​​​വ​​​​​​യി​​​​​​ലെ​​​​​​ല്ലാം പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. ഒ​​​​​​രു പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നും പാ​​​​​​ഠം പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ അ​​​​​​യാ​​​​​​ൾ ത​​​​​​യാ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. ഒ​​​​​​ടു​​​​​​വി​​​​​​ൽ അ​​​​​​യാ​​​​​​ൾ ത​​​​​​ന്‍റെ പ​​​​​​ണി​​​​​​പ്പു​​​​​​ര​​​​​​യി​​​​​​ലെ ഏ​​​​​​കാ​​​​​​ന്ത​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്ക് ഉ​​​​​​ൾ​​​​​​വ​​​​​​ലി​​​​​​ഞ്ഞ് സ്വ​​​​​​ർ​​​​​​ണ​​​​​​മ​​​​​​ത്സ്യ​​​​​​ങ്ങ​​​​​​ളെ മി​​​​​​നു​​​​​​ക്കി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന അ​​​​​​ർ​​​​​​ഥ​​​​​​ശൂ​​​​​​ന്യ​​​​​​മാ​​​​​​യ ജോ​​​​​​ലി​​​​​​യി​​​​​​ൽ ആ​​​​​​ശ്വാ​​​​​​സം ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്നു.

മാ​​​​​​ർകേ​​​​​​സ് വ​​​​​​ര​​​​​​ച്ചി​​​​​​ട്ട ആ ​​​​​​ഏ​​​​​​കാ​​​​​​ന്ത​​​​​​ത​​​​​​യു​​​​​​ടെ നൂ​​​​​​റു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ലെ മ​​​​​​ക്കോ​​​​​​ണ്ടോ​​​​​​യും ബു​​​​​​വെ​​​​​​ന്ദി​​​​​​യ​​​​​​ൻ ത​​​​​​റ​​​​​​വാ​​​​​​ടും മാ​​​​​​റ്റ​​​​​​വും ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണ​​​​​​വും ക​​​​​​ട​​​​​​ന്നു ചെ​​​​​​ല്ലാ​​​​​​ത്ത ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്ക​​​​​​പ്പെ​​​​​​ടാം. രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലും മ​​​​​​ത​​​​​​ത്തി​​​​​​ലു​​​​​​മെ​​​​​​ല്ലാം സം​​​​​​ഭ​​​​​​വി​​​​​​ക്കാം.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ പാ​​​​​​ർ​​​​​​ട്ടി​​​​​​കൾ​​​​​​ക്ക് പി​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ൽ​​​​​​ക്കാ​​​​​​ൻ തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് വി​​​​​​ജ​​​​​​യ​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്രം പോ​​​​​​രാ. നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ, ഭ​​​​​​യ​​​​​​ങ്ങ​​​​​​ൾ, പ്ര​​​​​​തീ​​​​​​ക്ഷ​​​​​​ക​​​​​​ൾ, സ​​​​​​ന്തോ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ, മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​വ​​​​​​സ്ഥ, സാ​​​​​​മ്പ​​​​​​ത്തി​​​​​​കാ​​​​​​വ​​​​​​സ്ഥ ഇ​​​​​​തൊ​​​​​​ക്കെ തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ സാ​​​​​​ധി​​​​​​ക്ക​​​​​​ണം. ഒ​​​​​​രു രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​യെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​ത് ജ​​​​​​ന​​​​​​മ​​​​​​ന​​​​​​സു​​​​​​മാ​​​​​​യു​​​​​​ള്ള നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ണ്. ​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള സ​ന്പ​ർ​ക്ക​ത്തി​ലെ ജൈ​വി​ക​ത ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ൾ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​പ്ര​​​​​​സ്ഥാ​​​​​​നം സം​​​​​​ഘ​​​​​​ട​​​​​​നാ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി ചു​​​​​​രു​​​​​​ങ്ങു​​​​​​ന്നു.

പ​​​​​​ല രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും കേ​​​​​​ഡ​​​​​​ർ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മു​​​​​​ണ്ട്. കേ​​​​​​ഡ​​​​​​ർ ഘ​​​​​​ട​​​​​​ന സം​​​​​​ഘ​​​​​​ട​​​​​​നാ​ സം​​​​​​വി​​​​​​ധാ​​​​​​നം മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, താ​​​​​ഴെ​​​​​ത്ത​​​​​​ട്ടി​​​​​​ൽ​​​​​​നി​​​​​​ന്ന് മു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ജ​​​​​​ന​​​​​​വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ക​​​​​​ണ്ണി​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​യാ​​​​​​ണ് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. കേ​​​​​​​​​​​​ഡ​​​​​​ർ​​​​​​ പാ​​​​​​ർ​​​​​​ട്ടി​​​​​​യാ​​​​​​യ സി​​​​​പി​​​​​എ​​​​​​മ്മി​​​​​​ൽ​​​​​​പോ​​​​​​ലും ക​​​​​​ണ്ണി​​​​​​ക​​​​​​ൾ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​മാ​​​​​​യെ​​​​​​ന്ന് ശ​​​​​​ക്തി​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ ക​​​​​ന​​​​​ത്ത പ​​​​​​രാ​​​​​​ജ​​​​​​യം സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. പ​​​​​​ല രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളി​​​​​​ലും താ​​​​​ഴെ​​​​​ത്ത​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു മു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളും പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​മെ​​​​​​ത്തു​​​​​​ന്നി​​​​​​ല്ല. അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളെ വ​​​​​​ട്ട​​​​​​മി​​​​​​ട്ട് പ​​​​​​റ​​​​​​ക്കു​​​​​​ന്ന ഉ​​​​​​പ​​​​​​ജാ​​​​​​പ​​​​​​ക​​​​​​സം​​​​​​ഘ​​​​​​ങ്ങ​​​​​​ളും വൈ​​​​​​താ​​​​​​ളി​​​​​​ക​​​​​​രു​​​​​​മാ​​​​​​ണ് യ​​​​​​ഥാ​​​​​​ർ​​​​​​ഥ ​​​​​​ജ​​​​​​ന​​​​​​ഹി​​​​​​തം എ​​​​​​ന്താ​​​​​​ണെ​​​​​​ന്ന് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​നാ​​​​​​വാ​​​​​​ത്ത​​​​​​വി​​​​​​ധം രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളെ​​​​​​യും നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തെ​​​​​​യും ഇ​​​​​​ക്കോ​​​​​​ ചേ​​​​​​മ്പ​​​​​​റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു ത​​​​​​ള്ളി​​​​​​യി​​​​​​ടു​​​​​​ന്ന​​​​​​ത്.

ജ​​​​​​ന​​​​​​ഹി​​​​​​തം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​തെ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ക്ര​​​​​​മേ​​​​​​ണ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ അ​​​​​​ന്യ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടും. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന് ഹി​​​​​​ന്ദി ഭൂ​​​​​​പ​​​​​​ട​​​​​​ത്തി​​​​​​ൽ സം​​​​​​ഭ​​​​​​വി​​​​​​ച്ച അ​​​​​​ന്യ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു കാ​​​​​​ര​​​​​​ണം ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്പ​​​​​​ന്ദ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യാ​​​​​​തെപോ​​​​​​യ​​​​​​താ​​​​​​ണ്. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​​​ഡ് രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം ഇ​​​​​​തി​​​​​​ന് ഒ​​​​​​രു പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ കാ​​​​​​ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി.​​ ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​ഡ് പ​​​​​​ല​​​​​​പ്പോ​​​​​​ഴും ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്ന് ഏ​​​​​​റെ അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ പ​​​​​​ൾ​​​​​​സ് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​ണ്. അ​​​​​​ടി​​​​​​യൊ​​​​​​ഴു​​​​​​ക്കു​​​​​​ക​​​​​​ൾ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ മു​​​​​​ക​​​​​​ളി​​​​​​ല​​​​​​ത്തെ ത​​​​​​ട്ടി​​​​​​ൽ എ​​​​​​ത്താ​​​​​​തെ​​​​​​പോ​​​​​​കു​​​​​​ന്നു. സം​​​​​​സ്ഥാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തെവ​​​​​​രു​​​​​​ന്നു. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ അ​​​​​​ന്തി​​​​​​മ തീ​​​​​​രു​​​​​​മാ​​​​​​നം ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​ഡി​​​​ന്‍റേ​​​​​​താ​​​​​​ണ്.

ജ​​​​​​ന​​​​​​മ​​​​​​ന​​​​​​സി​​​​​​ന്‍റെ തു​​​​​​ടി​​​​​​പ്പു​​​​​​ക​​​​​​ൾ തൊ​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​ൻ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്നി​​​​​​ട​​​​​​ത്തു​​​​​​നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ നാ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ പി​​​​​​റ​​​​​​വി​​​​​​കൊ​​​​​​ള്ളു​​​​​​ന്ന​​​​​​ത്. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​മെ​​​​​​ന്ന അ​​​​​​തി​​​​​​സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​വും എ​​​​​​ന്നാ​​​​​​ൽ സു​​​​​​ന്ദ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ ജ​​​​​​ന​​​​​​ഹി​​​​​​തം വാ​​​​​​യി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​ത് ഏ​​​​​​തൊ​​​​​​രു പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​പ്പി​​​​​​ന്‍റെ ആ​​​​​​ധാ​​​​​​ര​​​​​​മാ​​​​​​ണ്. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​ന്‍റെ ഇ​​​​​​ന്ന​​​​​​ത്തെ അ​​​​​​വ​​​​​​സ്ഥ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​തി​​​​​​ന്‍റെ ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ടെ മൂ​​​​​​ല​​​​​​കാ​​​​​​ര​​​​​​ണം തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു പ​​​​​​രാ​​​​​​ജ​​​​​​യങ്ങ​​​​​​ൾ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല. ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് പ്ര​​​​​​സ്ഥാ​​​​​​നം അ​​​​​​ന്യ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​പ്പെ​​​​​​ട്ടു. ​​ജ​​​​​​ന​​​​​​ഹി​​​​​​തം എ​​​​​​ന്താ​​​​​​ണെ​​​​​​ന്ന് മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​കു​​​​​​ന്നി​​​​​​ല്ല. ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട ജ​​​​​​ന​​​​​​പ്ര​​​​​​താ​​​​​​പം തി​​​​​​രി​​​​​​ച്ചു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ഭാ​​​​​​ര​​​​​​ത് ജോ​​​​​​ഡോ യാ​​​​​​ത്ര.​​ ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് പാ​​​​​​ർ​​​​​​ട്ടി - ​​​​ഇ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ല​​​​​​ക്ഷ്യം. യാ​​​​​​ത്ര വി​​​​​​ജ​​​​​​യം​​​​​​ക​​​​​​ണ്ടു​​​​​​വെ​​​​​​ങ്കി​​​​​​ലും പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള തു​​​​​​ട​​​​​​ർ​​​​​​ച്ച ഇ​​​​​​നി​​​​​​യും ഉ​​​​​​ണ്ടാ​​​​​​ക​​​​​​ണം.

റി​​​​​​യ​​​​​​ൽ കേ​​​​​​ര​​​​​​ളാ​​​​​​ സ്റ്റോ​​​​​​റി

2021ലെ ​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ടി​​​​​​പ​​​​​​ട​​​​​​ലം പൊ​​​​​​ളി​​​​​​ഞ്ഞു. ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലാ​​​​​​ദ്യ​​​​​​മാ​​​​​​യി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഒ​​​​​​രു മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി ര​​​​​​ണ്ടാം പ്രാ​​​​​​വ​​​​​​ശ്യം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി.​​ ത​​​​​​ക​​​​​​ർ​​​​​​ന്ന സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തെ ഉ​​​​​​ജ്വ​​​​​​ല​​​​​​മാ​​​​​​യി പ​​​​​​ടു​​​​​​ത്തു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ണ് ഈ ​​​​​​തെരഞ്ഞെടുപ്പിൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഈ ​​​​​​വി​​​​​​ജ​​​​​​യം നേ​​​​​​ടി​​​​​​യ​​​​​​ത്. വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ എ​​​​​​ന്ന നേ​​​​​​താ​​​​​​വി​​​​​​ന്‍റെ ചി​​​​​​ട്ട​​​​​​യാ​​​​​​യ നേ​​​​​​തൃ​​​​​​ത്വം ഈ ​​​​​​മ​​​​​​ട​​​​​​ങ്ങി​​​​​​വ​​​​​​ര​​​​​​വി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ്.


ശ​​​​​​ക്ത​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​വി​​​​​​രു​​​​​​ദ്ധ ത​​​​​​രം​​​​​​ഗ​​​​​​ത്തെ ഒ​​​​​​രേ ദി​​​​​​ശ​​​​​​യി​​​​​​ലേ​​​​​​ക്ക് ച​​​​​​ലി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന് സാ​​​​​​ധി​​​​​​ച്ചു. സം​​​​​​സ്ഥാ​​​​​​ന വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി യു​​​​ഡി​​​​എ​​​​​​ഫ് ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ട്ടി​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശ​​​​​​ക്തി​​​​​​യി​​​​​​ൽ പ​​​​​​ല​​​​​​ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും വ​​​​​​ലി​​​​​​യ ജ​​​​​​ന​​​​​​പി​​​​​​ന്തു​​​​​ണ​​​​​​യും കാ​​​​​​ര്യ​​​​​​ശേ​​​​​​ഷി​​​​​​യു​​​​​​മു​​​​​​ള്ള എം​​​​എ​​​​​​ൽ​​​​എ​​​​​​മാ​​​​​​ർ​​​​​​ വ​​​​​​രെ ഒ​​​​​​ലി​​​​​​ച്ചു​​​​​​പോ​​​​​​യി. പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തു. പ്ര​​​​​​ചാ​​​​​​ര​​​​​​ണ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പുകാ​​​​​​ല​​​​​​ത്ത് പെ​​​​​​ട്ടെ​​​​​​ന്ന് നി​​​​​​ർ​​​​​​മി​​​​​​ച്ച​​​​​​വ​​​​​​യ​​​​​​ല്ല. ക​​​​​​ഴി​​​​​​ഞ്ഞ അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച് ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച പ്ര​​​​​​ചാ​​​​​​ര​​​​​​ണ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ തെരഞ്ഞെടുപ്പ് കാ​​​​​​ല​​​​​​ത്ത് മൂ​​​​​​ർ​​​​​​ച്ച​​​​കൂ​​​​​​ട്ടി​​​​​​ പ്ര​​​​​​യോ​​​​​​ഗി​​​​​​ച്ചു. ​​യു​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന്‍റെ പ്രൊ​​​​​​പ്പ​​​​​​ഗാ​​​​​​ന്തക​​​​​​ൾ​​​​​​ക്ക് ജൈ​​​​​​വി​​​​​​ക​​​​​​ത​​​​​​യും നൈ​​​​​​സ​​​​​​ർ​​​​​​ഗി​​​​​​ക​​​​​​ത​​​​​​യു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. സ​​​​​​തീ​​​​​​ശ​​​​ന്‍റെ വി​​​​​​ഷ​​​​​​യാ​​​​​​വ​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലെ വ്യ​​​​​​ക്ത​​​​​​ത, ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സം നി​​​​​​റ​​​​​​ഞ്ഞ ശ​​​​​​രീ​​​​​​ര​​​​​​ഭാ​​​​​​ഷ തുടങ്ങിയവ​​​​​​യി​​​​​​ലൂ​​​​​​ടെ പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​ക്ക് ബ​​​​​​ദ​​​​​​ലാ​​​​​​യ ഒ​​​​​​രു നേ​​​​​​താ​​​​​​വി​​​​​​നെ ജ​​​​​​നം കാ​​​​​​ണു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ അ​​​​​​ശ്ലീ​​​​​​ല​​​​​​ത​​​​​​യാ​​​​​​യ ഗ്രൂ​​​​​​പ്പ് രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം ഒ​​​​​​രു​​​​​​പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞ അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷം​​​​​​കൊ​​​​​​ണ്ടു സാ​​​​​​ധി​​​​​​ച്ചു. ആ​​​​​​ദ്യം പാ​​​​​​ർ​​​​​​ട്ടി എ​​​​​​ന്ന ചി​​​​​​ന്ത അ​​​​​​ണി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക ശ​​​​​​ക്തി​​​​​​യാ​​​​​​യ, ഒ​​​​​​രു​​​​​​പ​​​​​​ക്ഷ​​​​​​വു​​​​​​മി​​​​​​ല്ലാ​​​​​​ത്ത ജ​​​​​​ന​​​​​​ങ്ങ​​​​​​ളും യു​​​​​​വാ​​​​​​ക്ക​​​​​​ളും സ​​​​​​തീ​​​​​​ശ​​​​​​നി​​​​​​ൽ ട്രാ​​​​​​ൻ​​​​​​സ്ഫോ​​​​​​ർ​​​​​​മേ​​​​​​ഷ​​​​​​ൻ ലീ​​​​​​ഡ​​​​​​ർ​​​​​​ഷി​​​​​​പ്പ് ക​​​​​​ണ്ടു. വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭാ​​​​​​ഷ വി​​​​​​ട്ടി​​​​​​ട്ട് അ​​​​​​യാ​​​​​​ൾ വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ൾകൊ​​​​​​ണ്ടാ​​​​​​ണ് സം​​​​​​സാ​​​​​​രി​​​​​​ച്ച​​​​​​ത്. ഏ​​​​​​ത് വി​​​​​​ഷ​​​​​​യ​​​​​​ത്തെ​​​​​​യും കു​​​​​​റി​​​​​​ച്ചു പ​​​​​​ഠി​​​​​​ച്ചു​​​​​​ പ​​​​​​റ​​​​​​ഞ്ഞു. ​​കൃ​​​​​​ത്യ​​​​​​മാ​​​​​​യ സാ​​​​​​ങ്കേ​​​​​​തി​​​​​​ക പ​​​​​​ദ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു.
രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് ശൈ​​​​​​ലി നി​​​​​​ർ​​​​​​മി​​​​​​ച്ചു.​​ കാ​​​​​​ഴ്ച​​​​​​ക​​​​​​ളേ​​​​​​ക്കാ​​​​​​ൾ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ പ​​​​​​ങ്കു​​​​​​വ​​​​​​ച്ചു. വൈ​​​​​​വി​​​​​​ധ്യ​​​​​​മാ​​​​​​ർ​​​​​​ന്ന വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ സം​​​​​​സാ​​​​​​രി​​​​​​ച്ചു.

പേ​​​​​​പ്പ​​​​​​ർ​​​​​​ലെസായി​​​​​​രു​​​​​​ന്നു പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ. ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ മു​​​​​​ഖ​​​​​​ത്തു നോ​​​​​​ക്കി സം​​​​​​സാ​​​​​​രി​​​​​​ച്ചു. വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ളേ​​​​​​ക്കാ​​​​​​ൾ നൂ​​​​​​ത​​​​​​നാ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​ങ്കു​​​​​​വ​​​​​​ച്ച​​​​​​ത്. ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ​​​​​​ർ​​​​​​ഗാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​യ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ് പു​​​​​​തി​​​​​​യ കാ​​​​​​ല​​​​​​ത്തി​​​​​​നാ​​​​​​വ​​​​​​ശ്യം.
കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​ന്‍റെ അ​​​​​​ബോ​​​​​​ധ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ് മ​​​​​​ന​​​​​​സു​​​​​​ണ്ട്. സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ നെ​​​​​​ഹ്റു​​​​​​വി​​​​​​യ​​​​​​ൻ സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റി​​​​​​ന്‍റെ സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​ക​​​​​​ൾ കാ​​​​​​ണാം. നെ​​​​​​ഹ്റു മു​​​​​​മ്പോ​​​​​​ട്ടു​​​​​​വ​​​​​​ച്ച സ​​​​​​യ​​​​​​ന്‍റി​​​​ഫി​​​​​​ക് ടെ​​​​​​മ്പ​​​​​​ർ, ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​ത, മ​​​​​​തേ​​​​​​ത​​​​​​ര കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം ദൃ​​​​​​ശ്യ​​​​​​മാ​​​​​​ണ്. പ​​​​​​ണ്ട് വിഎ​​​​​​സി​​​​​​നുവേ​​​​​​ണ്ടി മു​​​​​​റ​​​​​​വി​​​​​​ളി കൂ​​​​​​ട്ടി​​​​​​യ​​​​​​വ​​​​​​രും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ തി​​​​​​ക​​​​​​ഞ്ഞ സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റാ​​​​​​യാ​​​​​​ണ് ക​​​​​​ണ്ട​​​​​​ത്. വ​​​​​​ർ​​​​​​ഗ​​​​​​സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ള​​​​​​ല്ല, ജീ​​​​​​വി​​​​​​ത​​​​​​സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഈ ​​​​​​സോ​​​​​​ഷ്യ​​​​​​ലി​​​​​​സം തു​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യും തു​​​​​​ട​​​​​​രു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്.

പു​​​​​​തു​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​യെ സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ ശൈ​​​​​​ലി ആ​​​​​​ക​​​​​​ർ​​​​​​ഷി​​​​​​ച്ചു

വി​​​​​​കാ​​​​​​ര​​​​​​രാ​​​​​​ഷ്‌​​​​ട്രീയ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ലം ക​​​​​​ഴി​​​​​​ഞ്ഞു. കു​​​​​​ട്ടി​​​​​​ക​​​​​​ൾ വ​​​​​​ള​​​​​​ർ​​​​​​ന്ന് പൗ​​​​​​ര​​​​​​ന്മാ​​​​​​രാ​​​​​​യി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ യു​​​​​​ക്തി​​​​​​സ​​​​​​ഹ​​​​​​മാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ന്ന രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​ർ ഇ​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്ഥാ​​​​​​ന​​​​​​ത്ത് വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ളെ നി​​​​​​ര​​​​​​ത്തു​​​​​​ക, യു​​​​​​ക്തി​​​​​​സ​​​​​​ഹ​​​​​​മാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക, പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളെ ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ക്കു​​​​​​ക, ഡേ​​​​​​റ്റ​​​​​​ക​​​​​​ൾ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക, വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം​​​​​​ ചെ​​​​​​യ്യു​​​​​​ക, ക​​​​​​മ്യൂ​​​​​​ണി​​​​​​ക്കേ​​​​​​ഷ​​​​​​ൻ ഗ്യാ​​​​​​പ്പു​​​​​​ക​​​​​​ൾ കു​​​​​​റ​​​​​​യ്ക്കു​​​​​​ക -​​​​ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ പ​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു​​​​​​ വി​​​​​​ജ​​​​​​യി​​​​​​ച്ച മോ​​​​​​ഡ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന് അ​​​​​​ഖി​​​​​​ലേ​​​​​​ന്ത്യാ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാം. ഇ​​​​​​നി വ​​​​​​രാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന​​​​​​ത് യു​​​​​​വ​​​​​​ത​​​​​​യു​​​​​​ടെ പൊ​​​​​​ളി​​​​​​റ്റി​​​​​​ക്സാ​​​​​​ണ്. വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ​​​​​​ത്. കൃ​​​​​​ത്യ​​​​​​മാ​​​​​​യ ക​​​​​​ണ​​​​​​ക്കു​​​​​​കൂ​​​​​​ട്ട​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​ക്ക​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം.

പ​​​​​​ല നി​​​​​​റ​​​​​​ച്ചേ​​​​​​ലക​​​​​​ൾ ചു​​​​​​റ്റി​​​​​​യ ഭാ​​​​​​ര​​​​​​ത​​​​​​ത്തെ ഒ​​​​​​ന്നി​​​​​​പ്പി​​​​​​ച്ച ക​​​​​​ണ്ണി​​​​​​യാ​​​​​​ണ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്. ഭാ​​​​​​ഷ​​​​​​ക​​​​​​ളെ​​​​​​യും സം​​​​​​സ്കാ​​​​​​ര​​​​​​ങ്ങ​​​​​​ളെ​​​​​​യും ഒ​​​​​​രു കു​​​​​​ട​​​​​​ക്കീ​​​​​​ഴി​​​​​​ൽ സം​​​​​​ര​​​​​​ക്ഷി​​​​​​ച്ചു. പി​​​​​​ന്നീ​​​​​​ട് ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​മി​​​​​​ട​​​​​​യി​​​​​​ൽ വി​​​​​​ള്ള​​​​​​ലു​​​​​​ക​​​​​​ൾ വീ​​​​​​ണു. ജ​​​​​​ന​​​​​​പ്രി​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ൾ പാ​​​​​​ർ​​​​​​ട്ടി ​​​​​​വി​​​​​​ട്ടു. വി​​​​​​ള​​​​​​റി​​​​​​യ ഏ​​​​​​കാ​​​​​​ന്ത​​​​​​ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​​​​​​​നി​​​​​​ന്ന് മ​​​​​​നു​​​​​​ഷ്യ​​​​​​ർ ഇ​​​​​​ട​​​​​​തൂ​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​സി​​​​​​ക്കു​​​​​​ന്ന സു​​​​​​വ​​​​​​ർ​​​​​​ണ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ത്താ​​​​​​ൻ ഗ​​​​​​ത​​​​​​കാ​​​​​​ല പ്ര​​​​​​താ​​​​​​പ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​രു​​​​​​മ്പി​​​​​​ച്ച താ​​​​​​ക്കോ​​​​​​ൽ മ​​​​​​തി​​​​​​യാ​​​​​​വി​​​​​​ല്ല. ഹി​​​​​​മ​​​​​​മു​​​​​​ടി തൊ​​​​​​ട്ട് കാ​​​​​​ൽ​​​​​​മു​​​​​​ന​​​​​​മ്പോ​​​​​​ളം വീ​​​​​​ണ്ടും ഒ​​​​​​ഴു​​​​​​കി​​​​​​പ്പ​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ജ​​​​​​ന​​​​​​മ​​​​​​ന​​​​​​സെ​​​​​​ന്ന ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യ പു​​​​​​സ്ത​​​​​​കം തു​​​​​​റ​​​​​​ന്നു​​​​​​വ​​​​​​ച്ച് വാ​​​​​​യി​​​​​​ക്ക​​​​​​ണം. ന​​​​​​വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണം. രാ​​​​​​ഷ്‌​​​​ട്രീ​​​​​​യം അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക​​​​​​മാ​​​​​​യ ഒ​​​​​​രു വ്യ​​​​​​വ​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​ണെ​​​​​​ന്ന് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​ണം.​​ തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​രാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും. അ​​​​​​താ​​​​​​ണ് കേ​​​​​​ര​​​​​​ളം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

Latest News

Corehub Up