x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 24, 2026 01:29 AM IST | Updated: September 24, 2026 01:29 AM IST

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ പ​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ രൂ​ക്ഷവി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്ത്.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ഏ​ക​പ​ക്ഷീ​യ​ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്ത ഗ്യാ​നേ​ഷ് കു​മാ​ർ പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ഴെ​ല്ലാം അ​ത് ത​മാ​ശ​യാ​യി ത​ള്ളി​ക്ക​ള​യു​ക​യാ​ണു ചെ​യ്ത​തെ​ന്നും, ഇ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ ക​മ്മി​ഷന്‍റെ ഉ​ള്ളി​ൽനി​ന്നുത​ന്നെ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

31 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ദ്യ മൂ​ന്ന് ഘ​ട്ട എ​സ്ഐ​ആ​ർ പ്ര​ക്രി​യ​ക​ൾ​ക്കി​ട​യി​ൽ 13.8 കോ​ടി പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ ക​ര​ടി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്മേ​ലു​ള്ള ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ്. ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി 73 പ്ര​തി​പ​ക്ഷ രാ​ജ്യ​സ​ഭാ എം​പി​മാ​ർ സ​മ​ർ​പ്പി​ച്ച പ്ര​മേ​യ നോ​ട്ടീ​സി​ൽ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ഉ​ട​ന​ടി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രാ​ൻ ഗ്യാ​നേ​ഷ് കു​മാ​റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും ക​മ്മിഷ​നി​ൽ അ​ടി​യ​ന്തര​മാ​യി പ​രി​ഷ്‌​കാ​ര​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യു​റോ ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്മി​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ന​ട​പ്പി​ലാ​ക്കി​യ രീ​തി​യെ​ക്കു​റി​ച്ചും സു​പ്രീം​കോ​ട​തി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്യാ​നേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് ആം​ആ​ദ്മി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആവശ്യപ്പെട്ടു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, സി​പി​എം എംപി ജോ​ൺ ബ്രി​ട്ടാ​സ്, ശി​വ​സേ​ന (ഉ​ദ്ധ​വ് വി​ഭാ​ഗം) നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്, മെ​ഹ​ബൂ​ബ മു​ഫ്തി തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്ന​താ​യും സു​പ്രീം​കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി.

Tags : Opposition Demands GyaneshKumar Resignation Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up