Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Cold

യുകെയിൽ അതിശൈത്യം തുടരും; മൂന്ന് മേഖലകളിൽ ആരോഗ്യ ജാഗ്രത

കെ​റ്റ​റിം​ഗ്: യു​കെ​യി​ൽ അ​ടു​ത്തയാ​ഴ്ച​യും അ​തി​ശൈ​ത്യം തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ണു​പ്പ് മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.
യു​കെ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി നോ​ർ​ത്ത് വെ​സ്റ്റ്, വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്‌​സ്, യോ​ർ​ക്ക്‌​ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ മേ​ഖ​ല​ക​ളി​ലാ​ണ് ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ത​ണു​ത്ത കാ​ലാ​വ​സ്ഥ ആ​രോ​ഗ്യ-​സാ​മൂ​ഹി​ക പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ലു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റ് ആ​രോ​ഗ്യ​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ൾ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​ത്യേ​കി​ച്ച് പ്രാ​യ​മാ​യ​വ​ർ, ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ, മ​റ്റ് ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ​ പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് അ​തി​ശൈ​ത്യം ജീ​വ​ന് ഭീ​ഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Latest News

Corehub Up