Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Excursion

മീ​ന​ങ്ങാ​ടി സ്കൂ​ൾ വി​നോ​ദ​യാ​ത്ര വി​വാ​ദം: പ്രി​ൻ​സി​പ്പ​ൽ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം 

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്കൂ​ൾ വി​നോ​ദ​യാ​ത്ര വി​വാ​ദ​ത്തി​ൽ ട്വി​സ്റ്റ്. വി​നോ​ദ​യാ​ത്ര​ക്കി​ടെ പ്രി​ൻ​സി​പ്പ​ൽ മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പ​ണം തെ​റ്റെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ലേ​ക്ക് ക​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​പ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മീ​ന​ങ്ങാ​ടി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ‌​നും പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്‌. ഹാ​ജി​സ് എ​ന്നി​വ​രും മ​ദ്യ​പി​ച്ചെ​ന്ന വാ​ർ​ത്ത വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്. എ​ന്നാ​ൽ പ്രി​ൻ​സി​പ്പ​ലി​ന് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

മ​ട​ക്ക​യാ​ത്ര​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്റ് മ​ദ്യ​പി​ച്ചാ​ണ് വ​ണ്ടി​യി​ൽ ക​യ​റി​യ​തെ​ന്നും ക​ടു​ത്ത ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​വി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തത്. 

Latest News

Corehub Up