Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poison

National

ഛത്തീസ്ഗഡിൽ വിഷം ഉള്ളിൽചെന്ന് എട്ടു പേർ മരിച്ചു

ബ​​​ലോ​​​ദാ​​​ബ​​​സാ​​​ർ: ബ​​​ലോ​​​ദാ​​​ബ​​​സാ​​​ർ-​​​ഭ​​​ട്ടാ​​​പാ​​​റ ജി​​​ല്ല​​​യി​​​ലെ ഖ​​​ർ​​​വെ ഗ്രാ​​​മ​​​ത്തി​​​ൽ പ​​​ല​​​ച​​​ര​​​ക്കു​​​ക​​​ട​​​യി​​​ൽ ക​​​ട​​​യി​​​ൽ​​​നി​​​ന്ന് ഭ​​​ക്ഷ​​​ണ​​​വും ശീ​​​ത​​​ള​​​പാ​​​നീ​​​യ​​​വും ക​​​ഴി​​​ച്ച എ​​​ട്ടു​ പേ​​​ർ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ചു.

മ​​​ദ്യ​​​ത്തി​​​ൽ വി​​​ഷ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യ പ​​​ദാ​​​ർ​​​ഥം ക​​​ല​​​ക്കി ന​​​ൽ​​​കി​​​യ​​​താ​​​കാം മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

ഇ​​​തേ ക​​​ട​​​യി​​​ൽ​​​നി​​​ന്ന് ശീ​​​ത​​​ള​​​പാ​​​നീ​​​യം കു​​​ടി​​​ച്ച കാ​​​ർ​​​ത്തി​​​ക് കു​​​മാ​​​ർ എ​​​ന്ന​​​യാ​​​ൾ ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നാ​​​ട്ടു​​​കാ​​​ർ ക​​​ട​​​യു​​​ട​​​മ​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

Kerala

എഫ്സിആര്‍എ ഭേദഗതിയും നിര്‍ദിഷ്ട ക്രിസ്ത്യന്‍ ലോ ബോര്‍ഡും പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമെന്ന് ജോസ് കെ. മാണി

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച എ​ഫ്‌​സി​ആ​ര്‍എ ഭേ​ദ​ഗ​തി ബി​ല്ലും നി​ര്‍ദി​ഷ്ട ക്രി​സ്ത്യ​ന്‍ ലോ ​ബോ​ര്‍ഡും പ​ഞ്ച​സാ​ര​യി​ല്‍ പൊ​തി​ഞ്ഞ വി​ഷ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.​

രാ​ജ്യ​ദ്രോ​ഹ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നാ​ണെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​ര്‍ ന​ട​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സ് പു​തു​ക്കിന​ല്‍കാ​തെ ത​ട​ഞ്ഞുവ​ച്ചി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ജോ​സ് കെ.​ മാ​ണി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക് ഉ​റ​പ്പ് ന​ല്‍കു​ന്ന എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളി​ലും സ്വാ​ത​ന്ത്ര്യ​ങ്ങ​ളി​ലും ബി​ജെ​പി സ​ര്‍ക്കാ​ര്‍ വെ​ള്ളം ചേ​ര്‍ക്കു​ക​യാ​ണ്. ​

ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​ര്‍ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ത​ട​യു​ക എ​ന്ന ഏ​ക​ല​ക്ഷ്യ​മാ​ണ് ഈ ​നീ​ക്ക​ങ്ങ​ളു​ടെ​യെ​ല്ലാം പി​ന്നി​ല്‍.​ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ മു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാര്‍ഹ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വുമാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

National

പ്ര​ണ​യം എ​തി​ർ​ത്തു, വി​ഷം ന​ൽ​കി പി​താ​വി​നെ വ​ക​വ​രു​ത്തി, പോ​ലീ​സു​കാ​രി​യാ​യ മ​ക​ളും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ

മും​ബൈ: പോ​ലീ​സു​കാ​ര​നാ​യ പി​താ​വി​നെ വി​ഷം കൊ​ടു​ത്തു കൊ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥയായ മകളും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പൂ​രി​ൽ 2023 ഏ​പ്രി​ൽ 25നാ​യി​രു​ന്നു സം​ഭ​വം. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജ​യ​ന്ത് ബ​ല്ലാ​വ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൾ ആ​ര്യ, ഭ​ര്‍​ത്താ​വ് ആ​ശി​ഷ് ഷെ​ഡ്മാ​കെ, സ​ഹാ​യി​യാ​യ ചൈ​ത​ന്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​ക്കൂ​ടി കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത​ര​മ​ത​സ്ഥ​നു​മാ​യു​ള്ള പ്ര​ണ​യം പി​താ​വ് എ​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഡ്യൂ​ട്ടി​ക്ക് പോ​കാ​നൊ​രു​ങ്ങി​യ പി​താ​വി​ന് ആ​ര്യ വിഷം കലർത്തിയ മി​ൽ​ക്ക് ഷേ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഡ്യൂ​ട്ടി​ക്കി​ടെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ‍ കു​ഴ​ഞ്ഞു​വീ​ണ ജ​യ​ന്ത്, ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖം കാ​ര​ണ​മാ​ണ് മ​ര​ണം എ​ന്നാ​ണ് ആ​ദ്യം മ​ര​ണ​കാ​ര​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​റ്റ​കൃ​ത്യ​മൊ​ന്നും സം​ശ​യി​ക്കാ​ത്ത​തി​നാ​ൽ കേ​സ് അ​വ​സാ​നി​പ്പി​ച്ചു.

ആ​ര്യ ബ​ല്ലാ​വ​ർ 2022 മു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ശി​ഷ് ഷെ​ഡ്മാ​കെ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ജ​യ​ന്ത് ബ​ല്ലാ​വ​ർ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ര്യ​യും ആ​ശി​ഷും തീ​രു​മാ​നി​ച്ചു.

വി​ഷം വാ​ങ്ങാ​നാ​യി ആ​ര്യ ത​ന്‍റെ ബ​ന്ധു​വാ​യ ചൈ​ത​ന്യ ഗേ​ദ​മി​നെ ബ​ന്ധ​പ്പെ​ടു​ക​യും 5,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. ജ​യ​ന്ത് ബ​ല്ലാ​വ​റി​ന്‍റെ മ​ര​ണ​ശേ​ഷം, ആ​ര്യ​യും ആ​ശി​ഷും വി​വാ​ഹി​ത​രാ​യി. എ​ന്നാ​ൽ വി​വാ​ഹ​ജീ​വി​തം പെ​ട്ടെ​ന്ന് വ​ഷ​ളാ​യി.

അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും മോ​ശം പെ​രു​മാ​റ്റ​വും കാ​ര​ണം ആ​ശി​ഷി​ന്‍റെ പോ​ലീ​സ് പ​രി​ശീ​ല​നം നി​ർ​ത്ത​ലാ​ക്കി. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തി​നു പ​ക​രം സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ ആ​ര്യ തീ​രു​മാ​നി​ച്ചു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച, ആ​ശി​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കു​റ്റം സ​മ്മ​തി​ച്ച​ത്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ത​ന്‍റെ ഭാ​ര്യ പി​താ​വി​ന് വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും, ആ ​കൃ​ത്യം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും, വി​ഷം സ​ഹോ​ദ​ര​പു​ത്ര​ൻ വ​ഴി​യാ​ണ് ല​ഭ്യ​മാ​ക്കി​യ​തെ​ന്നും കു​റ്റ​സ​മ്മ​തം ന​ട​ത്തി. പി​ന്നാ​ലെ പോ​ലീ​സ് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Leader Page

ഒരു തുള്ളി വിഷവും ഒരു കുടം പാലും

ഒ​രു കു​ടം പാ​ലി​ലേ​ക്കു ഒ​രു​ തു​ള്ളി വി​ഷം ചേ​ർ​ത്താ​ൽ ആ ​പാ​ല് മു​ഴു​വ​നും വി​ഷ​മ​യ​മാ​യി ഉ​പ​യോ​ഗശൂ​ന്യ​മാ​കും. എ​ന്നാ​ൽ, ഒ​രു കു​ടം വി​ഷ​ത്തി​ലേ​ക്ക് ഒ​രു​തു​ള്ളി പാ​ൽ ചേ​ർ​ത്താ​ൽ, വി​ഷം ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യോ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​കു​ക​യോ ഇ​ല്ല. ഇ​തൊ​രു പ്ര​കൃ​തിനി​യ​മ​മാ​ണ്. സ​മൂ​ഹ​ത്തെ ദു​ഷി​പ്പി​ക്കാ​ൻ അ​സ​ത്യ​വും അ​നീ​തി​യും അ​ധ​ർ​മ​വും തി​ന്മ​യു​മൊ​ക്കെ അ​ല്പ​മാ​ത്രം മ​തി.

മ​നു​ഷ്യപു​രോ​ഗ​തി​യെ പി​റ​കോ​ട്ട​ടി​ക്കാ​ൻ വ​ലി​യ യു​ദ്ധ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ല; ചെ​റി​യ പ്രാ​ദേ​ശി​ക യു​ദ്ധ​ങ്ങ​ൾ മാ​ത്രം മ​തി. ചെ​റുയു​ദ്ധ​ങ്ങ​ളാ​കു​ന്ന വി​ഷ​ത്തു​ള്ളി​ക​ൾ​ക്കു സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ൽ​ക്കു​ട​ത്തെ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു മ​ലി​ന​മാ​ക്കാ​ൻ ക​ഴി​യും. കാ​ര​ണം, ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​നു ശേ​ഷം രാ​ഷ്‌​ട്രീ​യ​മാ​യും സൈ​നി​ക​മാ​യും രാ​ഷ്‌​ട്ര​ങ്ങ​ൾ പ​ല​താ​ണെ​ങ്കി​ലും, സ്വ​ത​ന്ത്ര വ്യാ​പാ​ര​വും വാ​ണി​ജ്യ​വും അ​വ​യെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ഒ​ന്നാ​ക്കു​ന്നു. അ​തു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു കോ​ണി​ൽ ഒ​രു ചെ​റി​യ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടാ​ൽ, പ്ര​ദാ​ന​ശൃം​ഖ​ല​ക​ളി​ൽ (Supply chain system) കൂ​ടി പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ, ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ഏ​തെ​ങ്കി​ലു​മൊ​ക്കെ രാ​ഷ്‌​ട്ര​ങ്ങ​ളെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​നൈ​ക്യ രാ​ഷ്‌‌​ട്ര​സ​ഭ

ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷം 1945ൽ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ ഉ​ണ്ടാ​യ​ത്, ‘ഇ​നി മേ​ലി​ൽ മാ​ന​വ​രാ​ശി ഒ​രു യു​ദ്ധ​ക്കെ​ടു​തി​ക്കും ഇ​ട​യാ​ക​രു​ത്’ എ​ന്ന ‍ഉ​ദ്ദേ​ശ‍്യ​ത്തോ​ട​യാ​ണ്. അ​തി​നു​ശേ​ഷം അ​മേ​രി​ക്ക​യു​ടെ​യും സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ത്ര​നാ​ൾ ആ​യു​ധ​ങ്ങ​ളി​ല്ലാ​തെ ശീ​ത​യു​ദ്ധം തു​ട​ർ​ന്നു? 1945നും 2021​നും ഇ​ട​യ്ക്കു​ള്ള 76 വ​ർ​ഷ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ 478 യു​ദ്ധ​ങ്ങ​ൾ ന​ട​ന്നു. ഇ​തി​ൽ ആ​റോ ഏ​ഴോ യു​ദ്ധ​ങ്ങ​ൾ മാ​ത്ര​മാ​ണ് ആ​ളി​പ്പ​ട​രാ​തെ ത​ട​യാ​നോ അ​ല്ലെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​നോ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യ്ക്കു സാ​ധി​ച്ച​ത്. ക്യൂ​ബ​യി​ലെ മി​സൈ​ൽ പ്ര​തി​സ​ന്ധി (1962), മാ​സി​ഡോ​ണി​യ (1995), നൈ​ജീ​രി​യ-​കാ​മ​റൂ​ൺ (2006), ഗി​നി​യ (2010) എ​ന്നി​വ​യാ​ണ് അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ. ബാ​ക്കി​വ​രു​ന്ന നൂ​റു ക​ണ​ക്കി​ന് യു​ദ്ധ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ സ​ഭ അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​പ്പോ​ഴ​ത്തെ ഇ​റാ​ൻ-​അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ യു​ദ്ധ​വും യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​വും ഇ​ക്ക​ഴി​ഞ്ഞ ഗാ​സ യു​ദ്ധ​വും വാ​സ്ത​വ​ത്തി​ൽ ഐ​ക്യ രാ​ഷ്‌​ട്ര‌​സ​ഭ​യു​ടെ നി​സ​ഹാ​യ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. യു​ദ്ധ​ങ്ങ​ൾ ത​ട​യാ​ൻ വേ​ണ്ടി​യു​ള്ള ഏ​തെ​ങ്കി​ലും ശ്ര​മ​ത്തി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന് ഐ​ക്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ചു​രു​ക്കം പ​റ​ഞ്ഞാ​ൽ അ​നൈ​ക്യ​വും അ​ര​ക്ഷി​താ​വ​സ്ഥ​യു​മാ​ണ് ഇ​ത്ര നാ​ൾ ഐ​ക്യ​രാ​ഷ്‌​ട്ര ‌‌സ​ഭ ലോ​ക​ത്തി​നു ന​ൽ​കി​യ​ത്.

ലോ​കം പി​മ്പോ​ട്ടോ​ടു​ന്നു

ലോ​കം മു​മ്പോ​ട്ടു ന​ട​ക്കു​ന്നു​പോ​ലു​മി​ല്ല, പി​ന്പോ​ട്ടോ​ടു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ഇ​ത്ര​യും മ​നു​ഷ്യ​രെ​യും ക​ഷ്ട​പ്പെ​ട്ടും പ​ണം മു​ട​ക്കി​യും ഉ​ണ്ടാ​ക്കി​യ ഈ ​സ്ഥാ​വ​ര-​ജം​ഗ​മ വ​സ്തു​ക്ക​ളെ​യും ക​ത്തി​ച്ചു ചാ​മ്പ​ലാ​ക്കാ​ൻ എ​ങ്ങി​നെ ക​ഴി​യു​ന്നു? അ​ടു​പ്പി​ൽ ക​ത്തേ​ണ്ട​തും വാ​ഹ​ന​ങ്ങ​ളി​ൽ ക​ത്തേ​ണ്ട​തു​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ളു​ക​ളെ​യും ന​ഗ​ര​ങ്ങ​ളെ​യും ക​ത്തി​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​യി​ത്തീ​രു​ന്ന​താ​ണ് ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ ശാ​പം.

മ​നു​ഷ്യ​ൻ കെ​ട്ടി​പ്പൊ​ക്കി​യ ആ​ധു​നി​ക പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ കൊ​ട്ടാ​ര​ങ്ങ​ളെ​ല്ലാം കൃ​ത്രി​മ ബു​ദ്ധി​യാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന ഡ്രോ​ണു​ക​ളാ​ലും മി​സൈ​ലു​ക​ളാ​ലും ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട് പു​ക​യും പൊ​ടി​യു​മാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലും മ​ണ്ണി​ലും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ത് എ​ന്തു​ത​രം സ​മാ​ധാ​ന​മാ​ണ് ന​മു​ക്കു ന​ൽ​കു​ന്ന​ത്? എ​ന്തൊ​ക്കെ നീ​തീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യാ​ലും ഇ​തി​നെ പു​രോ​ഗ​തി​യെ​ന്നു വി​ളി​ക്കാ​നാ​കു​മോ? ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് ത​ങ്ങ​ൾ​ക്കി​ഷ്ട​മി​ല്ലാ​ത്ത​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​ണെ​ന്ന് ഒ​രു​ളു​പ്പും കൂ​ടാ​തെ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്ന​വ​രെ ഒ​രു നി​മി​ഷ​മെ​ങ്കി​ലും നേ​ര​ത്തേ ഈ ​ഭൂ​മി​യി​ൽ​നി​ന്ന് ഉ​ന്മൂ​ല​നം ചെ​യ്യാ​ന​ല്ലേ മ​റു ക​ക്ഷി​ക​ൾ ശ്ര​മി​ക്കൂ? എ​ന്താ​യാ​ലും ആ​ത്യ​ന്തി​ക ഫ​ലം ക​ഷ്ട​വും ന​ഷ്ട​വും ദുഃ​ഖ​വും ത​ന്നെ.

ലോ​ക സ​മാ​ധാ​ന സൂ​ചി​ക

2023ലെ​യും 2024ലെ​യും ലോ​ക സ​മാ​ധാ​ന സൂ​ചി​ക​ക​ളി​ൽ​നി​ന്നു ന​മു​ക്ക് അ​നു​മാ​നി​ക്കാ​വു​ന്ന ചി​ല വ​സ്തു​ത​ക​ൾ ന​മ്മു​ടെ ഉ​ള്ള സ​മാ​ധാ​ന​ത്തെ​യും കെ​ടു​ത്തി​ക്ക​ള​യും. അ​വ​യി​ൽ ചി​ല​ത് താ​ഴെ കൊ​ടു​ക്കു​ന്നു.

ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള 193 രാ​ഷ്‌​ട്ര​ങ്ങ​ളി​ൽ 108 രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ സൈ​നി​ക​ശേ​ഷി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

2025ലെ ​ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​കാ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു 163 രാ​ജ്യ​ങ്ങ​ളി​ലു​ള്ള 99.7 ശ​ത​മാ​നം ആ​ളു​ക​ൾ യു​ദ്ധ​ങ്ങ​ളു​ടെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യു​മു​ള്ള കെ​ടു​തി​ക​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ന് ലോ​ക​ത്തി​ലെ 106 രാ​ജ്യ​ങ്ങ​ളി​ലെ സ​മാ​ധാ​നം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. 2024ൽ ​ലോ​ക വ​രു​മാ​ന​ത്തി​ന്‍റെ 12 ശ​ത​മാ​ന​മാ​യ ഏ​ക​ദേ​ശം 19.97 ട്രി​ല്ല‍്യ​ൺ (പ​ത്തൊ​ന്പ​തു ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റെ​ഴാ​യി​രം കോ​ടി) ഡോ​ള​ർ ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ യു​ദ്ധ​ത്തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ചു. അ​താ​യ​ത് ലോ​ക​ത്തെ ഓ​രോ മ​നു​ഷ്യ​നും ക​ഴി​ഞ്ഞ​വ​ർ​ഷം 2,400 ഡോ​ള​ർ വീ​തം യു​ദ്ധ​ത്തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ചു. എ​ന്നാ​ൽ, ലോ​ക​ത്തി​ൽ ഒ​രാ​ളി​ന്‍റെ ശ​രാ​ശ​രി വാ​ർ​ഷി​ക വ​രു​മാ​നം വെ​റും 1200-1300 ഡോ​ള​ർ മാ​ത്ര​മാ​ണെ​ന്നോ​ർ​ക്കു​ക.

ഇ​തേ​സ​മ​യം നാ​മോ​ർ​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യം, ഇ​തേ കാ​ല​ത്തു സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി വെ​റും 49.6 ബി​ല്യ​ൺ ഡോ​ള​റാ​ണ് അ​ഥ​വാ ആ​കെ സൈ​നി​ക ചെ​ല​വി​ന്‍റെ 0.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്നാ​ണ്. അ​പ്പോ​ൾ യു​ദ്ധ​മാ​ണോ അ​തോ സ​മാ​ധാ​ന​മാ​ണോ ആ​ധു​നി​ക മ​നു​ഷ്യ​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം? വി​ശേ​ഷ ബു​ദ്ധി​യു​ണ്ടെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന മ​നു​ഷ്യ​ൻ സ്വ​ന്തം വ​ർ​ഗ​ഹ​ത്യ ന​ട​ത്താ​ന​ല്ലേ ത​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും പ​ണ​വും വി​നി​യോ​ഗി​ക്കു​ന്ന​ത്? വാ​സ്ത​വ​ത്തി​ൽ മൃ​ഗ​ങ്ങ​ൾ​പോ​ലും ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള​ല്ലേ മ​നു​ഷ്യ​ൻ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലെ (2014-2023) പ​ത്തി​ൽ ഒ​ന്പ​തു വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ധാ​നം കു​റ​ഞ്ഞു എ​ന്നാ​ണു പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഒ​പ്പം​ത​ന്നെ 2018-2023 കാ​ല​ഘ​ട്ട​ത്തി​ൽ യു​ദ്ധ​ത്തി​നു വേ​ണ്ടി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ എ​ണ്ണം 16ൽ​നി​ന്ന് 40 (150 ശ​ത​മാ​നം) ആ​യി വ​ർ​ധി​ച്ചു എ​ന്ന​തും നാം ​ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.

മ​ന​സാ​ണ് പ്ര​ധാ​നം

സ്നേ​ഹ​വും ദ്വേ​ഷ​വും സാ​ന്ത്വ​ന​വും സ​ഹ​ന​വും സ​ഹ​ക​ര​ണ​വും മ​ത്സ​ര​വും അ​സൂ​യ​യും അ​ഹ​ങ്കാ​ര​വു​മെ​ല്ലാം ആ​ദ്യം പൊ​ട്ടി​മു​ള​യ്ക്കു​ന്ന​ത് മ​നു​ഷ്യ മ​ന​സു​ക​ളി​ലാ​ണ്. മ​ന​സി​ലു​ണ്ടാ​കു​ന്ന ചി​ന്ത​യാ​ണ് വാ​ക്കാ​യും പി​ന്നീ​ട് പ്ര​വൃ​ത്തി​യാ​യും പ​രി​ണ​മി​ക്കു​ന്ന​ത്. യു​ദ്ധ​വും സ​മാ​ധാ​ന​വും ജ​നി​ക്കു​ന്ന​തും മ​നു​ഷ്യ മ​ന​സു​ക​ളി​ലാ​ണ്. പ്ര​കൃ​തി​യു​ടെ അ​നു​ഗ്ര​ഹ നി​ഗ്ര​ഹ ശ​ക്തി​ക​ൾ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ഒ​രേ​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നു ന​മു​ക്കെ​ല്ലാം അ​റി​യാം. അ​താ​യ​ത് നാ​മെ​ല്ലാം പ്ര​കൃ​തി​യു​ടെ മു​ന്നി​ൽ ഒ​ന്നാ​ണെ​ന്ന്. മ​ത​ത്തി​നും രാ​ഷ്‌​ട്രീ​യ​ത്തി​നും അ​തീ​ത​മാ​യി ഈ ​ഒ​രു​മ​യു​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സം അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഏ​തു യു​ദ്ധ​ത്തി​ൽ ജ​യി​ച്ചാ​ലും, പ്ര​കൃ​തി പ​ഠി​പ്പി​ക്കു​ന്ന തി​രി​ച്ച​റി​വി​ന്‍റെ അ​ഭാ​വം, എ​ല്ലാ യു​ദ്ധ വി​ജ​യ​ങ്ങ​ളെ​യും ക്ഷ​ണി​ക​വും അ​ൽ​പ്പ​വു​മാ​ക്കു​ന്നു

Kerala

വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ര​ണ്ടുപേ​ർ മ​രി​ച്ചു, ഹോ​ട്ട​ൽ പോ​ലീ​സ് പൂ​ട്ടി​ച്ചു

വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് ര​ണ്ടു​പേ​ർ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്നെ​ന്ന് സം​ശ​യം. കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ ബീ​വി, മ​രു​മ​ക​ൻ ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​വ​രു​ടെ കു​ടും​ബം വി​ഴി​ഞ്ഞ​ത്തെ സാ​യാ​ഹ്ന ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ർ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച ര​ണ്ട് പേ​രും നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള​യാ​ളും മീ​ൻ​മു​ട്ട കൊ​ണ്ടു​ള്ള വി​ഭ​വം ക​ഴി​ച്ച​താ​യാ​ണ് വി​വ​രം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച ആ​റ് പേ​രി​ൽ നാ​ല് പേ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വി​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു.

ഷാ​ജി​യു​ടെ ഭാ​ര്യ സ​ജീ​ന പാ​രി​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. സ​ജീ​ന ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഷാ​ജി മ​രി​ച്ച​ത്. നി​ല​മേ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് റ​ഷീ​ദ ബീ​വിക്ക് മരണം സംഭവിച്ചത്.

International

നവൽനിയെ റഷ്യ വധിച്ചത് തവളവിഷം ഉപയോഗിച്ച്: ബ്രിട്ടൻ

ല​​​ണ്ട​​​ൻ: സൈ​​​ബീ​​​രി​​​യ​​​ൻ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​വ​​​ള​​​വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ്രി​​​ട്ട​​​ൻ.

തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വ​​​ന​​​ങ്ങ​​​ളി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന ത​​​വ​​​ള​​​ക​​​ളു​​​ടെ ച​​​ർ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന എ​​​പി​​​ബാ​​​റ്റി​​​ഡൈ​​​ൻ എ​​​ന്ന വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യി​​​വ​​​റ്റ് കൂ​​​പ്പ​​​ർ മ്യൂ​​​ണി​​​ക് സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ന​​​വ​​​ൽ​​​നി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച സാം​​പി​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. റ​​​ഷ്യ​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടാ​​​ത്ത ത​​​വ​​​ള​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്താ​​​നു​​​ള്ള കാ​​​ര​​​ണ​​​വും ശേഷിയും അ​​​വ​​​സ​​​ര​​​വും റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ന​​​വ​​​ൽ​​​നി 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് സൈ​​​ബീ​​​രി​​​യ​​​ൻ ത​​​ട​​​വ​​​റ​​​യി​​​ൽ മ​​​രി​​​ച്ച​​​ത്. മ​​​ര​​​ണ​​​ത്തി​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ അ​​​ടി​​​വ​​​യ​​​റ്റി​​​ൽ വേ​​​ദ​​​ന, ഛർ​​​ദി മു​​​ത​​​ലാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും വി​​​ഷ​​​പ്ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മ​​​ല്ലെ​​​ന്നാ​​ണു റ​​​ഷ്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ന​​​വ​​​ൽ​​​നി​​​യെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ യൂ​​​ലി​​​യ​​​യും അ​​​നു​​​യാ​​​യി​​​ക​​​ളും നേ​​​ര​​​ത്തേ മു​​​ത​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​താ​​​ണ്.

സോ​​വ്യ​​​റ്റ് കാ​​​ല​​​ത്തെ ‘നോ​​​വി​​​ചോ​​​ക്’ എ​​​ന്ന രാ​​​സാ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് 2020ലും ​​​ന​​​വ​​​ൽ​​​നി​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തെ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ജീ​​​വ​​​ൻ തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യ​​​ത്.

National

വി​ഷ​ത്തി​ന്‍റെ രു​ചി അ​റി​യാ​ൻ കൗ​തു​കം; അ​ഞ്ചി​ൽ നാ​ല് പെ​ൺ​കു​ട്ടി​ക​ൾ വി​ഷാം​ശം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ചു

പ​ട്ന: വി​ഷ​ത്തി​ന്‍റെ രു​ചി എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള കൗ​തു​കം ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ചു. അ​ഞ്ച് പെ​ൺ​കു​ട്ടി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ വി​ഷാം​ശം ഉ​ള്ളി​ൽ​ച്ചെ​ന്ന് നാ​ല് പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു.

അ​തി​ജീ​വി​ച്ച പെ​ൺ​കു​ട്ടി​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദ് ജി​ല്ല​യി​ലു​ള്ള മോ​ട്ടി ബി​ഘ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി 29നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. അ​ഞ്ചം​ഗ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന 14 വ​യ​സു​കാ​രി മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

അ​തി​ജീ​വി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ങ്ങ​നെ​യാ​ണ്: "വി​ഷം ക​ഴി​ച്ചാ​ൽ ന​മ്മ​ൾ മ​രി​ക്കു​മോ അ​തോ ജീ​വി​ക്കു​മോ എ​ന്ന് നോ​ക്കാം എ​ന്ന് ഒ​രു കൂ​ട്ടു​കാ​രി പ​റ​ഞ്ഞു. കൊ​ക്കു​ക​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​ഷ​മാ​ണ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു പോ​യി എ​ല്ലാ​വ​രും അ​ത് വെ​ള്ള​ത്തി​ൽ ക​ല​ക്കി കു​ടി​ച്ചു. ഞാ​ൻ വ​ള​രെ കു​റ​ച്ച് മാ​ത്ര​മേ കു​ടി​ച്ചു​ള്ളൂ, ഉ​ട​ൻ ത​ന്നെ അ​ത് തു​പ്പി​ക്ക​ള​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ര​ക്ഷ​പ്പെ​ട്ട​ത്."

വി​ഷം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ നാ​ല് കൂ​ട്ടു​കാ​രി​ക​ളും കു​ഴ​ഞ്ഞു​വീ​ണെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. തു​ട​ർ​ന്ന് ഭ​യ​ന്ന് വീ​ട്ടി​ലേ​ക്കോ​ടി സം​ഭ​വി​ച്ച​ത് പ​റ​ഞ്ഞ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ പെ​ൺ​കു​ട്ടി​ക്ക് വേ​പ്പി​ല നീ​ര് ന​ൽ​കി ഛർ​ദ്ദി​പ്പി​ച്ചു. ഇ​താ​ണ് കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത് പെ​ൺ​കു​ട്ടി​ക​ൾ ചി​ല ആ​ൺ​കു​ട്ടി​ക​ളു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് വീ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ മാ​താ​പി​താ​ക്ക​ൾ ശ​കാ​രി​ച്ച​തി​ൽ മ​നം​നൊ​ന്താ​ണ് അ​ഞ്ച് പേ​രും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നു​മാ​ണ്. ദൗ​ദ്‌​ന​ഗ​ർ എ​സ്ഡി​പി​ഒ അ​ശോ​ക് കു​മാ​ർ ദാ​സാ​ണ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

സാ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​വും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും കാ​ര​ണം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പേ നാ​ല് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രേ ചി​ത​യി​ൽ സം​സ്ക​രി​ച്ചു. അ​തി​ജീ​വി​ച്ച പെ​ൺ​കു​ട്ടി​യെ കു​റ​ച്ചു ദൂ​രെ​യു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

വെ​ള്ളം കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്ലാ​സി​ൽ എ​ലി​വി​ഷം വീ​ണു; വീ​ട്ട​മ്മ മ​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കോ​ളി​ച്ചാ​ല്‍ മൊ​ട്ട​യം​കൊ​ച്ചി​യി​ലെ ബി.​പി. ശോ​ഭ​ന (53) ആ​ണ് മ​രി​ച്ച​ത്.

ശോ​ഭ​ന വെ​ള്ളം കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്ലാ​സി​ൽ എ​ലി വി​ഷം അ​ബ​ദ്ധ​ത്തി​ൽ തെ​റി​ച്ചു വീ​ണു. ഈ ​വെ​ള്ളം കു​ടി​ച്ച ശോ​ഭ​ന​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു.

ശോ​ഭ​ന​യെ ആ​ദ്യം മം​ഗു​ളൂ​രു​വി​ലെ​യും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​രി​ൽ മൂ​ന്നാ​മ​ത്തെ​യാ​ളും മ​രി​ച്ചു

തൃ​ശൂ​ര്‍: മു​ള്ളൂ​ർ​ക്ക​ര മ​ണ്ഡ​ലം​കു​ന്നി​ൽ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​മ​ത്തെ​യാ​ളും മ​രി​ച്ചു. മ​ണ്ഡ​ലം​കു​ന്ന് സ്വ​ദേ​ശി ജാ​ന​കി (80) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മൂ​ന്ന് സ​ഹോ​ദ​രി​മാ​രെ​യും വീ​ടി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് ത​ന്നെ ഇ​ള​യ സ​ഹോ​ദ​രി സ​രോ​ജി​നി (75) മ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മൂ​ത്ത സ​ഹോ​ദ​രി ദേ​വ​കി (83) മ​രി​ച്ചു. തു​ട​ർ​ന്നാ​ണ് മൂ​ന്നാ​മ​ത്തെ​യാ​ളും വി​ട​വാ​ങ്ങി​യ​ത്.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ളും ഒ​റ്റ​പ്പെ​ട​ലു​മാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കാ​ൻ പ്ര​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​ത്തു​ക്ക​ൾ ഒ​രു ദേ​വ​സ്വ​ത്തി​ന് എ​ഴു​തി​വ​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ണ്ട്.

National

പ്ര​ണ​യ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു; മാ​താ​പി​താ​ക്ക​ളെ വി​ഷം കുത്തിവച്ച് കൊ​ന്ന് യു​വ​തി

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യ വി​വാ​ഹ​ത്തെ എ​തി​ർ​ത്ത മാ​താ​പി​താ​ക്ക​ളെ വി​ഷം കുത്തിവച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ന​ക്ക​ല സു​രേ​ഖ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​രേ​ഖ ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തു. ഇ​തേ​ചൊ​ല്ലി സു​രേ​ഖ​യും മാ​താ​പി​താ​ക്ക​ളും ത​മ്മി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തി​ന് മാ​താ​പി​താ​ക്ക​ൾ ഒ​രി​ക്ക​ലും അ​നു​വാ​ദം ന​ൽ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​രേ​ഖ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച മ​രു​ന്നു​ക​ൾ ഉ​യ​ർ​ന്ന അ​ള​വി​ൽ സു​രേ​ഖ മാ​താ​പി​താ​ക്ക​ളി​ൽ കു​ത്തി​വ​ച്ചു.

കു​ഴ​ഞ്ഞു​വീ​ണ ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ മ​രു​ന്ന് കു​ത്തി​വ​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു,

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് സു​രേ​ഖ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഖ​യ്ക്കെ​തി​രെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

കു​ടും​ബ വ​ഴ​ക്ക്; ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ മീ​ര​പേ​ട്ടി​ലാ​ണ് സം​ഭ​വം.

11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് വി​ഷം ന​ൽ​കി​യ​തി​ന് ശേ​ഷം മാ​താ​വ് സു​ഷ്മി​ത(27) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭ​ർ​ത്താ​വ് യ​ശ്വ​ന്ത് റെ​ഡ്ഡി​യു​മാ​യി സു​ഷ്മി​ത വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു. ഇ​തി​നി​ട​യാ​ണ് സം​ഭ​വം.

സം​ഭ​വ​മ​റി​ഞ്ഞ് സു​ഷ്മി​ത​യു​ടെ മാ​താ​വ് ല​ളി​ത​യും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up