തൃശൂര്‍: മുള്ളൂർക്കര മണ്ഡലംകുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മൂന്നാമത്തെയാളും മരിച്ചു. മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകി (83) മരിച്ചു. തുടർന്നാണ് മൂന്നാമത്തെയാളും വിടവാങ്ങിയത്.
വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമാണ് ഇവരെ ജീവനൊടുക്കാൻ പ്രരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വത്തുക്കൾ ഒരു ദേവസ്വത്തിന് എഴുതിവച്ചതായി പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലുണ്ട്.
Tags : elderly lady death suicide poison