x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെൺകുട്ടിക്ക് ലഹരി കലർത്തിയ സിഗരറ്റ് നൽകിയശേഷം ലൈംഗീകാതിക്രമം; യുവാവിന് 27 വർഷം തടവ്


Published: April 14, 2026 01:57 AM IST | Updated: April 14, 2026 01:57 AM IST

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നല്‍കിയശേഷം ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടില്‍ മിഥുന്‍ ദാസ് (22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 27 വര്‍ഷവും ഒൻപത് മാസവും തടവിനും 77000 രൂപ പിഴയും ശിക്ഷിച്ചത്.

2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി കലര്‍ത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു.

പ്രതി കല്‍പ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണ്.

Tags : prison assaulting g cigarette rape

Recent News

Corehub Up