Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethiopia

നൈ​ൽ ന​ദീ​ത​ട​ത്തി​ൽ വീ​ണ്ടും ത​ർ​ക്കം പു​ക​യു​ന്നു; എ​ത്യോ​പ്യ​യ്ക്കെതിരേ ഈ​ജി​പ്ത്

ക​യ്‌​റോ/​ആ​ഡി​സ് അ​ബാ​ബ: നൈ​ൽ ന​ദി​യി​ൽ പു​തി​യ മൂ​ന്നു ജ​ല​വൈ​ദ്യു​ത ഡാ​മു​ക​ൾ കൂ​ടി നി​ർ​മി​ക്കാ​നു​ള്ള എ​ത്യോ​പ്യ​യു​ടെ തീ​രു​മാ​നം വ​ട​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ വീ​ണ്ടും ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു. 2025 സെ​പ്റ്റം​ബ​റി​ൽ 'ഗ്രാ​ൻ​ഡ് എ​ത്യോ​പ്യ​ൻ റി​നൈ​സ​ൻ​സ് ഡാം' ​ഔ​ദ്യോ​ഗി​ക​മാ​യി നാ​ടി​നു സ​മ​ർ​പ്പി​ച്ച് ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​നു മു​ന്പാ​ണ് പു​തി​യ ത​ർ​ക്ക​ങ്ങ​ൾ​ക്കു വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. എ​ത്യോ​പ്യ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ഈ​ജി​പ്ത് രം​ഗ​ത്തെ​ത്തി​യ​തോ​ടെ മേ​ഖ​ല​യി​ൽ ത​ർ​ക്കം മു​റു​കു​ക​യാ​ണ്.

ഈ​ജി​പ്തും എ​ത്യോ​പ്യ​യും ത​മ്മി​ൽ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ന് ഉ​ട​ന​ടി സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, നി​ഴ​ൽ പോ​രാ​ട്ട​ങ്ങ​ളും ന​യ​ത​ന്ത്ര സ​മ്മ​ർ​ദ​ങ്ങ​ളും മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യേ​ക്കാം. സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന​തി​നു​മു​ന്പ് വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള വ​ൻ​ശ​ക്തി​ക​ളു​ടെ മ​ധ്യ​സ്ഥ​ത ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഈ​ജി​പ്തി​ന്‍റെ ആ​ശ​ങ്ക

ഈ​ജി​പ്ത് ത​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കു​മാ​യി 90 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ശ്ര​യി​ക്കു​ന്ന​ത് നൈ​ൽ ന​ദി​യെ​യാ​ണ്. ഇ​തി​ൽ 85 ശ​ത​മാ​നം വെ​ള്ള​വും എ​ത്തു​ന്ന​ത് ബ്ലൂ ​നൈ​ൽ പോ​ഷ​ക​ന​ദി വ​ഴി​യു​മാ​ണ്. പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ജ​ല​ല​ഭ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും മു​ൻ​കൂ​ട്ടി കൂ​ടി​യാ​ലോ​ചി​ക്കാ​തെ ന​ട​ത്തു​ന്ന ഏ​തൊ​രു നീ​ക്ക​വും അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ അ​ബ്ദെ​ലാ​റ്റി വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ ജ​ല​സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ സ്വ​യം​ര​ക്ഷാ അ​വ​കാ​ശം ഈ​ജി​പ്തി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

2024 ഒ​ക്‌​ടോ​ബ​റി​ൽ ആ​റ് രാ​ജ്യ​ങ്ങ​ൾ (ബു​റു​ണ്ടി, എ​ത്യോ​പ്യ, റു​വാ​ണ്ട, സൗ​ത്ത് സു​ഡാ​ൻ, ടാ​ൻ​സാ​നി​യ, ഉ​ഗാ​ണ്ട) അം​ഗീ​ക​രി​ച്ച 'നൈ​ൽ റി​വ​ർ ബേ​സി​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ഫ്രെ​യിം​വ​ർ​ക്ക് എ​ഗ്രി​മെ​ന്‍റ്' നി​ല​വി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ച​രി​ത്ര​പ​ര​മാ​യ ജ​ലാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഈ​ജി​പ്തും സു​ഡാ​നും ഇ​തി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

എ​ത്യോ​പ്യ​യു​ടെ നി​ല​പാ​ട്

സ്വ​ന്തം അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഉ​ത്ഭ​വി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ൾ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര അ​വ​കാ​ശ​മാ​ണെ​ന്ന് എ​ത്യോ​പ്യ വാ​ദി​ക്കു​ന്നു. രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന രൂ​ക്ഷ​മാ​യ ഊ​ർ​ജ​ക്ഷാ​മ​വും ദാ​രി​ദ്ര്യ​വും പ​രി​ഹ​രി​ക്കാ​ൻ ഈ ​ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ത​ർ​ക്കം ജ​ല​ല​ഭ്യ​ത​യി​ലുമ​പ്പു​റം

നൈ​ൽ ന​ദീ​ത​ട ത​ർ​ക്കം ഇ​പ്പോ​ൾ കേ​വ​ലം ജ​ല​ല​ഭ്യ​ത​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ചെ​ങ്ക​ട​ലി​ലെ ആ​ധി​പ​ത്യ​ത്തി​നും തു​റ​മു​ഖ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള വ​ൻ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ന്നു. എ​ത്യോ​പ്യ​യെ പ്ര​തി​രോ​ധി​ക്കാ​നും ന​യ​ത​ന്ത്ര​പ​ര​മാ​യി ഒ​റ്റ​പ്പെ​ടു​ത്താ​നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ സൊ​മാ​ലി​യ, എ​രി​ത്രി​യ, ജി​ബൂ​ട്ടി എ​ന്നി​വ​യു​മാ​യി ഈ​ജി​പ്ത് സൈ​നി​ക-​സു​ര​ക്ഷാ ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ചെ​ങ്ക​ട​ൽ മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ലും തു​ർ​ക്കി​യും ത​മ്മി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​ത്. 2025 ഡി​സം​ബ​റി​ൽ ഇ​സ്ര​യേ​ൽ സൊ​മാ​ലി​യ​യു​ടെ ഭാ​ഗ​മാ​യ 'സൊ​മാ​ലി​ലാ​ൻ​ഡി​നെ' സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. ഇ​തു സൊ​മാ​ലി​യ​യെ പി​ന്തു​ണ​യ്ക്കു​ന്ന തു​ർ​ക്കി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു വ​ഴി​വ​ച്ചു.
മേ​ഖ​ല​യി​ൽ യു​എ​ഇ വ​ൻ​തോ​തി​ൽ സാ​മ്പ​ത്തി​ക-​സൈ​നി​ക നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ, സൗ​ദി അ​റേ​ബ്യ ഈ​ജി​പ്ത്, തു​ർ​ക്കി, ഖ​ത്ത​ർ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

National

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി.

ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് എ​ത്യോ​പ്യ​യി​ലെ ഹെ​യ്‌​ലി ഗു​ബി അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

അ​ഗ്നി​പ​ർ‌​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ക​രി​മേ​ഘ പ​ട​ലം ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

International

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായി കാ​തോ​ലി​ക്കാബാ​വ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കെ​യ്‌​റോ: കോ​പ്റ്റി​ക് ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ പോ​പ്പ് ത​വാ​ദ്രോ​സ് ര​ണ്ടാ​മ​നു​മാ​യി മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാബാ​വ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ചയി​ല്‍ മ​ല​ങ്ക​ര സ​ഭാ ത​ര്‍ക്ക​വും ച​ര്‍ച്ച​യാ​യി.

ഭാ​ര​ത​ത്തി​ന്‍റെ പ​ര​മോ​ന്ന​ത കോ​ട​തി അ​ന്തി​മ​വി​ധി പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​വും ശാ​ശ്വ​ത​ സ​മാ​ധാ​നം പൂ​ര്‍ണ​മാ​യി​ട്ടി​ല്ലെ​ന്ന വ​സ്തു​ത ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം രാ​ജ്യ​ത്തി​ന്‍റെ കോ​ട​തി​വി​ധി​ക​ളു​ടെ അ​ന്തഃ​സ​ത്ത ലോ​ക​ത്തി​നു മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ വ്യ​ക്ത​മാ​ക്കി.

മ​ല​ങ്ക​ര​യി​ല്‍ ശ്വാ​ശ​ത​ സ​മാ​ധാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യെ​പ്പോ​ലെ കോ​പ്റ്റി​ക് സ​ഭ​യും ആ​ഗ്ര​ഹി​ക്കു​ന്നു. സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള വാ​തി​ല്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ എ​പ്പോ​ഴും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ഒ​രി​ക്ക​ല്‍ക്കൂ​ടി ത​വാ​ദ്രോ​സി​നെ അ​റി​യി​ക്കാന്‍ കൂ​ടി​ക്കാ​ഴ്ചയി​ല്‍ സാ​ധി​ച്ചു​വെ​ന്നും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ വ്യ​ക്ത​മാ​ക്കി.

എ​ത്യോ​പ്യ​യി​ല്‍ ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ​ര്‍ക്കു​ നേ​രേ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യി​ല്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്കു​ള്ള വേ​ദ​ന കോ​പ്റ്റി​ക് സ​ഭാ​ ത​ല​വ​നു​മാ​യി പ​ങ്കു​വ​ച്ചു.

സ​ഭ​യു​ടെ എ​ക്യുമെ​നി​ക്ക​ല്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​ബ്ര​ഹാം മാ​ര്‍ സ്‌​തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ. ​അ​ശ്വി​ന്‍ ഫെ​ര്‍ണാ​ണ്ട​സ് എ​ന്നി​വ​രും സ​ഭാ വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ജേ​ക്ക​ബ് മാ​ത്യു, ഫാ. ​ഗീ​വ​ര്‍ഗീ​സ് ജോ​ണ്‍സ​ണ്‍ എ​ന്നി​വ​രും കോ​പ്റ്റി​ക് സ​ഭാ​ ത​ല​വ​ന്‍റെ കെ​യ്‌​റോ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ചയി​ല്‍ കാ​തോ​ലി​ക്കാ ബാ​വാ​യ്‌​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.

Business

മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ഹം​ഗ​ർ ഫ്രീ ​വേ​ൾ​ഡ് പ​ദ്ധ​തി ആ​ഗോ​ളത​ല​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ ’ഹം​​​ഗ​​​ർ ഫ്രീ ​​​വേ​​​ൾ​​​ഡ്’ പ​​​ദ്ധ​​​തി എ​​​ത്യോ​​​പ്യ​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലും സാം​​​ബി​​​യ​​​യി​​​ലും ഏ​​​റെ ശ്ര​​​ദ്ധ കൈ​​​വ​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​മാ​​​യി ഈ ​​​പ​​​ദ്ധ​​​തി എ​​​ത്യോ​​​പ്യ​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി​​​യ സി​​​എ​​​സ്ആ​​​ർ വി​​​ഹി​​​ത​​​ത്തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം തു​​​ക, അ​​​താ​​​യ​​​ത് ലാ​​​ഭ​​​ത്തി​​​ന്‍റെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം സ്ഥി​​​ര​​​മാ​​​യി നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ദു​​​ബാ​​​യ് ഗോ​​​ൾ​​​ഡ് സൂ​​​ക്കി​​​ലെ മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹ​​​ബ്ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​പി. അ​​​ബ്ദു​​​ൾ സ​​​ലാം ദു​​​ബാ​​​യി​​​ലെ എ​​​ത്യോ​​​പ്യ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ അ​​​സ്മെ​​​ലാ​​​ഷ് ബെ​​​ക്കെ​​​ലെ​​​യ്ക്ക് ലെ​​​റ്റ​​​ർ ഓ​​​ഫ് ഇ​​​ന്‍റ​​​ന്‍റ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി കൈ​​​മാ​​​റി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ടീ​​​മി​​​ലെ മു​​​തി​​​ർ​​​ന്ന അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ഹം​​​ഗ​​​ർ ഫ്രീ ​​​വേ​​​ൾ​​​ഡ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ നി​​​ല​​​വി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 119 ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ത്യേ​​​ന 1,15,000 പേ​​​ർ​​​ക്കു​​​ള്ള പോ​​​ഷ​​​ക​​​സ​​​മൃ​​​ദ്ധ​​​മാ​​​യ ഭ​​​ക്ഷ​​​ണം ന​​​ൽ​​​കി​​​വ​​​രു​​​ന്നു. സാം​​​ബി​​​യ​​​യി​​​ലെ മൂ​​​ന്നു സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 2024 മേ​​​യ് മു​​​ത​​​ൽ ഒ​​​ന്പ​​​തു ല​​​ക്ഷം ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​ത് ഫ​​​ലം ക​​​ണ്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് എ​​​ത്യോ​​​പ്യയി​​​ലേ​​​ക്കുകൂ​​​ടി ഈ ​​​പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up