Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Politically

പി​ണ​റാ​യി​യെ രാ​ഷ്ട്രീ​യ​മാ​യി ര​ക്ഷി​ക്കാ​നാ​ണു റി​യാ​സ് ശ്ര​മി​ക്കു​ന്ന​ത് : ഷോ​ണ്‍ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​യാ​കു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ൽ​ക്ക​ണ്ട് അ​ദ്ദേ​ഹ​ത്തെ രാ​ഷ്ട്രീ​യ​മാ​യി ര​ക്ഷി​ക്കാ​നാ​ണു മു​ൻ മ​ന്ത്രി​യും മ​രു​മ​ക​നു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ് ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ ജോ​ർ​ജ്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും പാ​ർ​ട്ടി​ക്കു​ള്ളി​ലെ സ്വാ​ധീ​ന​വും നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ ​ഡി​ക്കെ​തി​രാ​യ റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ ഇ​ഡി​യു​ടെ ശി​പാ​ർ​ശ​യി​ന്മേ​ൽ ന​ട​പ​ടി​ക​ൾ വൈ​കി​ച്ചാ​ൽ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഷോ​ണ്‍ ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​ഡി വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണു കേ​സെ​ന്ന റി​യാ​സി​ന്‍റെ ആ​രോ​പ​ണം വ​സ്തു​ത​ക​ളെ മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. ഒ​രു മാ​സം മു​ന്പു ചോ​ദ്യം ചെ​യ്ത​വ​രു​ടെ മൊ​ഴി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഇ​തു​വ​രെ ആ​രും ആ​രോ​പി​ച്ചി​ട്ടി​ല്ല. വീ​ണാ വി​ജ​യ​നെ മൂ​ന്നു ത​വ​ണ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​ൾ​പ്പെ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വ്യ​ക്തി​ക​ളി​ലേ​ക്കു നീ​ണ്ട​ത്.

താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വ​രെ​യു​ള്ള​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നു​ശേ​ഷം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി​യ​വ​രാ​ണു മ​റ്റു പ്ര​തി​ക​ളെ​ന്നും ഷോ​ണ്‍ ജോ​ർ​ജ് പ​റ​ഞ്ഞു. മാ​സ​പ്പ​ടി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും വ​ലി​യ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ട്.

പ്ര​ത്യേ​കി​ച്ച് വീ​ണാ വി​ജ​യ​ന്‍റെ​യും പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും വി​ദേ​ശ പ​ണ​മി​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഷോ​ണ്‍ പ​റ​ഞ്ഞു.

Latest News

Corehub Up