x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി റെ​യ്ഡ് രാ​ഷ്‌ട്രീയ​പ്രേ​രി​തം: സി​പി​ഐ


Published: May 28, 2026 02:52 AM IST | Updated: May 28, 2026 02:52 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ ക​​​​ന്പ​​​​നി​​​​യും എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും ആ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വ​​​​സ​​​​തി​​​​ക​​​​ളി​​​​ൽ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ഡി ന​​​​ട​​​​ത്തു​​​​ന്ന റെ​​​​യ്ഡു​​​​ക​​​​ൾ തി​​​​ക​​​​ച്ചും രാ​​​​ഷ്‌ട്രീയ പ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ്.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ എ​​​​ന്തു​​​​കൊ​​​​ണ്ടു വൈ​​​​കു​​​​ന്നു എ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ചോ​​​​ദ്യം ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് മു​​​​ന്പാ​​​​ണ് കേ​​​​ര​​​​ളം കേ​​​​ട്ട​​​​ത്.

ഇ​​​​ഡി ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​റെ​​​​യ്ഡു​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു. കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി ഇ​​​​ഡി​​​​യെ ബി​​​​ജെ​​​​പി മാ​​​​റ്റു​​​​ന്നു​​​​വെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽനി​​​​ന്ന് അ​​​​ലി​​​​ഖേ​​​​ന്ത്യാ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം പി​​​​റ​​​​കോ​​​​ട്ടു പോ​​​​യോ എ​​​​ന്ന​​​​റി​​​​യാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നു സി​​​​പി​​​​ഐ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : ED raid politically motivated CPI

Recent News

Corehub Up