Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UAEHonours

174 ജീ​വ​നു​ക​ൾ​ക്ക് കാ​വ​ലാ​യി; ക്യാ​പ്റ്റ​ൻ സ്മി​ത്തി​ന് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി

ദു​ബാ​യി: സ​ഹ​പൈ​ല​റ്റി​ന്‍റെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്ത് 174 വി​മാ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ക്യാ​പ്റ്റ​ൻ സ്മി​ത്ത് മ​ച്ചാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ദു​ബാ​യി​ൽ​നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സ​ഹ​പൈ​ല​റ്റാ​യ ഒ​മാ​ൻ സ്വ​ദേ​ശി ഹ​മാം അ​ൽ ഹ​മ്മാ​മി ക്യാ​പ്റ്റ​ൻ സ്മി​ത്ത് മ​ച്ചാ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റി​നെ ആ​ക്ര​മി​ച്ച് വി​മാ​നം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും സ്മി​ത്ത് മ​ച്ചാ​ർ ആ​ക്ര​മ​ണ​ത്തെ ധീ​ര​മാ​യി ചെ​റു​ത്തു. ഇ​തി​നി​ടെ കോ​ക്ക്പി​റ്റി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ക​യും യാ​ത്ര​ക്കാ​രും വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ൻ സ്മി​ത്ത് മ​ച്ചാ​റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും ധീ​ര​ത​യും വ​ലി​യൊ​രു വി​മാ​ന​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യെ​ന്ന് യു​എ​ഇ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 174 യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ക്യാ​പ്റ്റ​ന്‍റെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്.

Latest News

Corehub Up