കോട്ടയം: എസ്ഐആറിന്റെ പേരില്‍ രാജ്യത്ത് നടന്ന വോട്ടര്‍പട്ടിക ക്രമക്കേട് ആഗോള മനുഷ്യാവകാശ പ്രതിസന്ധിയാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ്-എം 62-മത് ജന്മദിന സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്ഐ വിഷയവുമായി ബന്ധപ്പെട്ട് 23ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കോട്ടയം ലക്ഷ്മി നിവാസ് ഹോട്ടലില്‍ നടന്ന കേരള കോണ്‍ഗ്രസ് രൂപീകരണ യോഗത്തില്‍ പങ്കെടുത്ത അഗസ്റ്റിന് വട്ടക്കുന്നേല്‍, പി.സി. ജേക്കബ്, വി.വി. ജോഷി എന്നീ മുതിര്‍ന്ന നേതാക്കള്‍ക്ക് അംഗത്വം പുതുക്കി നല്കി പാര്‍ട്ടിയുടെ പുതിയ മെംബര്‍ഷിപ്പ് പ്രചാരണ പരിപാടിക്ക് തുടക്കംകുറിച്ചു.
നേതാക്കളായ റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന്, ഡോ.എന്‍. ജയരാജ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ജോണി നെല്ലൂര്‍, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍, പ്രഫ. ലോപ്പസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.