Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HouthiAttack

ഹൂ​തി ആ​ക്ര​മ​ണം: സൗ​ദി​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

റി​യാ​ദ്: ഹൂ​തി ആ​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും വി​ല​യി​രു​ത്തി​ക്കൊ​ണ്ടാ​ണ് എം​ബ​സി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​രാ​നു​മാ​ണ് ആ​വ​ശ്യം.

സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ട​ര​ണം. നി​ല​വി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ദൃ​ശ്യ​ങ്ങ​ളോ വാ​ർ​ത്ത​ക​ളോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തി​ൽ നി​ന്ന് പ്ര​വാ​സി​ക​ൾ വി​ട്ടു​നി​ൽ​ക്ക​ണം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ ആ​കു​ല​പ്പെ​ട​രു​ത്.

പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ എം​ബ​സി സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എം​ബ​സി സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 8002471234 ഇ​താ​ണ്.

വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് പ്ര​മു​ഖ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നീ ക​മ്പ​നി​ക​ളാ​ണ് ഒ​ക്ടോ​ബ​ർ 10 വ​രെ​യു​ള്ള ത​ങ്ങ​ളു​ടെ റി​യാ​ദ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്ക് മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ന​ൽ​കും.​തീ​യ​തി സൗ​ജ​ന്യ​മാ​യി മാ​റ്റാം. മേ​ഖ​ല​യി​ലെ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം.

 

Latest News

Corehub Up