Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passport

പാസ്‌പോര്‍ട്ടില്‍നിന്ന് പങ്കാളിയുടെ പേരുനീക്കല്‍: വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി

കൊ​​ച്ചി: പാ​​സ്‌​​പോ​​ര്‍ട്ടി​​ല്‍നി​​ന്നു ജീ​​വി​​ത​​പ​​ങ്കാ​​ളി​​യു​​ടെ പേ​​ര് നീ​​ക്കാ​​ന്‍ വി​​വാ​​ഹ​​മോ​​ച​​ന ഉ​​ത്ത​​ര​​വ് ഹാ​​ജ​​രാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി.

പാ​​സ്‌​​പോ​​ര്‍ട്ട് ച​​ട്ട​​ത്തി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ലൊ​​രു നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യാ​​ണ് ത്വ​​ലാ​​ഖ് വ​​ഴി വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യ തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​നി​​യാ​​യ ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​രി​​യു​​ടെ ഹ​​ര്‍ജി​​യി​​ല്‍ ജ​​സ്റ്റീ​​സ് മു​​ര​​ളി പു​​രു​​ഷോ​​ത്ത​​മ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

മു​​ന്‍ ഭ​​ര്‍ത്താ​​വി​​ന്‍റെ പേ​​ര് നീ​​ക്കാ​​ന്‍ കോ​​ട​​തി​​യി​​ല്‍നി​​ന്നു​​ള്ള വി​​വാ​​ഹ​​മോ​​ച​​ന ഉ​​ത്ത​​ര​​വ് ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന പാ​​സ്‌​​പോ​​ര്‍ട്ട് അ​​ധി​​കൃ​​ത​​രു​​ടെ നി​​ര്‍ദേ​​ശം ചോ​​ദ്യം​​ ചെ​​യ്താ​​യി​​രു​​ന്നു ഹ​​ര്‍ജി.

പ​​ങ്കാ​​ളി​​യു​​ടെ പേ​​ര് നീ​​ക്കാ​​ന്‍ കോ​​ട​​തി ഉ​​ത്ത​​ര​​വ് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് 2024ല്‍ ​​ഓ​​ഫി​​സ് മെ​​മ്മോ​​റാ​​ണ്ടം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു കേ​​ന്ദ്രസ​​ര്‍ക്കാ​​രി​​ന്‍റെ വാ​​ദം.

എ​​ന്നാൽ, പാ​​സ്‌​​പോ​​ര്‍ട്ട് ച​​ട്ട​​ത്തി​​ല്‍ ഇ​​ത്ത​​ര​​മൊ​​രു നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന​​ത് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഹ​​ര്‍ജി​​ക്കാ​​രി​​യു​​ടെ അ​​പേ​​ക്ഷ വീ​​ണ്ടും പ​​രി​​ഗ​​ണി​​ച്ച് ഉ​​ചി​​ത​​മാ​​യ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ന്‍ പാ​​സ്‌​​പോ​​ര്‍ട്ട് അ​​ഥോ​​റി​​റ്റി​​ക്കു കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

NRI

ഡി​ജി​റ്റ​ൽ ഒ​സി​ഐ കാ​ർ​ഡ് നി​ല​വി​ൽ വ​ന്നു

ലാ​സ് വേ​ഗ​സ്: ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ സി​റ്റി​സ​ൺ​സി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലൈ​ഫ് ലോം​ഗ് വി​സ​യാ​യ​ഒ​സി​ഐ കാ​ർ​ഡ് ഇ​തു​വ​രെ പാ​സ്പോ​ർ​ട്ട് ബു​ക്ക് പോ​ലെ​യു​ള്ള ഒ​രു യാ​ത്രാ​രേ​ഖ ആ​യി​രു​ന്നു.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി ഇ​നി​മു​ത​ൽ ഇ-​ഒ​സി​ഐ എ​ന്ന ഇ​ല​ക്ട്രോ​ണി​ക് ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ്.

എ​ന്താ​ണ് ഇ-​ഒ​സി​ഐ അ​ഥ​വാ ഡി​ജി​റ്റ​ൽ ഒ​സി​ഐ കാ​ർ​ഡ്?

സ്മാ​ർ​ട്ട്ഫോ​ണി​ക​ളി​ലെ ആ​പ്പു​ക​ൾ പോ​ലെ ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​ത് സാ​ധ്യ​മാ​ക്കാം. ഇ​പ്പോ​ൾ ഒ​സി​ഐ കൈ​വ​ശ​മു​ള്ള​വ​ർ​ക്കും പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

എ​ല്ലാ രേ​ഖ​ക​ളും കൃ​ത്യ​മാ​ണെ​ങ്കി​ൽ ഈ ​ആ​പ്പി​ൽ ഒ​രു ക്യു​ആ​ർ കോ​ഡ് കി​ട്ടും. വി​മാ​ന യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ബോ​ർ​ഡിം​ഗ് ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​ത് പോ​ലെ ഇ​ത് സ്കാ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.

ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​മി​ഗ്രെ​ഷ​ൻ ക്ലി​യ​റ​ൻസി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന സ​മ​യ​വും ഇ​ത് മൂ​ലം ലാ​ഭി​ക്കാം.

എ​പ്പോ​ഴാ​ണ് പു​തി​യ ഇ-​ഒ​സി​ഐ ല​ഭ്യ​മാ​കു​ക?

പു​തു​താ​യി അ​പേ​ക്ഷ​യ്ക്കു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ശേ​ഷം ​ഒ​സി​ഐ അ​പ്രൂ​വ​ൽ കി​ട്ടു​മ്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഇ-​ഒ​സി​ഐയും ​സ്മാ​ർ​ട്ട്ഫോ​ണി​ലെ ആ​പ്പി​ൽ ല​ഭ്യ​മാ​കും.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഭാ​വി​യി​ലെ യാ​ത്ര​ക​ൾ​ക്കു​ള്ള രേ​ഖ​യാ​യി അ​തി​ലെ ക്യൂആർ കോ​ഡ് മാ​ത്രം മ​തി​യാ​കും. ബ​യോ​മെ​ട്രി​ക് സ്കാ​നിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ പു​തി​യ ഇ-​ഒ​സി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ കൈ​വ​ശ​മു​ള്ള ഒ​സി​ഐ ബു​ക്ക് കൊ​ണ്ട് യാ​ത്ര ചെ​യ്യാ​നാ​കു​മോ?

തീ​ർ​ച്ച​യാ​യും, ഇ​നി ഒ​രു പു​തി​യ അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ഒ​സി​ഐ ബു​ക്ക് കൊ​ണ്ട് യാ​ത്ര തു​ട​രാ​വു​ന്ന​താ​ണ്, എ​ങ്കി​ലും ഭാ​ര​ത സ​ർ​ക്കാ​ർ ഇ-​ഒ​സി​ഐ ഡി​ജി​റ്റ​ൽ ക്യൂആർ കോ​ഡി​നാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത്.

ഒ​സി​ഐ സ​ർ​വീ​സു​ക​ൾ​ക്ക് പ​ല പോ​ർ​ട്ട​ലു​ക​ളു​ണ്ടോ?

ഉ​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ ഇ​പ്പോ​ൾ മു​ത​ൽ എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും ഒ​രു ഒ​റ്റ പോ​ർ​ട്ട​ലി​ന്റെ കീ​ഴി​ലാ​ക്കി​യി​രി​ക്കു​ന്നു. പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ, റീ-​ഇ​ഷ്യൂ, രേ​ഖ​ക​ളു​ടെ അ​പ്‌​ഡേ​റ്റ്സ്, റി​നൗ​ൺ​സി​യേ​ഷ​ൻ മു​ത​ലാ​യ എ​ല്ലാ സ​ർ​വീ​സു​ക​ളും ഈ ​ഒ​രൊ​റ്റ പോ​ർ​ട്ട​ലി​ൽ സാ​ധ്യ​മാ​ണ്.

ഇ​നി​മു​ത​ൽ എ​ല്ലാ രേ​ഖ​ക​ളും ഈ ​പോ​ർ​ട്ട​ലി​ലൂ​ടെ ഡ​ജി​റ്റി​ലാ​യി സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പു​തു​ക്കി​യ വി​ദേ​ശ പാ​സ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം ഒ​സി​ഐ പോ​ർ​ട്ട​ലി​ലി​ൽ കൂ​ടി 90 ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

അ​തു​പോ​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ​ക്കും ഒ​സി​ഐ നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. വി​ദേ​ശ പാ​സ്സ്‌​പോ​ർ​ട്ട് കി​ട്ടി​യ കു​ട്ടി​ക​ൾ 90 ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് സ​റ​ണ്ട​ർ ചെ​യ്തി​രി​ക്ക​ണം.

ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​വ​ർ​ക്ക് യാ​ത്ര​ക​ൾ മു​ട​ങ്ങാ​നും പി​ഴ ഒ​ടു​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം. പു​തി​യ ഒ​സി​ഐ കാ​ർ​ഡ് അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ഇ-​ഒ​സി​ഐ ക്യൂആർ കോ​ഡു​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​വു​ക.

നി​ല​വി​ൽ ഇ-​ഒ​സി​ഐ ബു​ക്‌ലെ​റ്റു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് അ​വ പു​തു​ക്കു​മ്പോ​ൾ കോ​ഡ് ല​ഭ്യ​മാ​വും. എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും പുതുക്കി​യ ഫീ​സു​ക​ളും നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ഓ​ൺ​ലൈ​ൻ ഒ​സി​ഐ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക: https://ociservices.gov.in/onlineOCI/

NRI

യു​എ​സ് പാ​സ്‌​പോ​ർ​ട്ട് ഇ​നി ഓ​ൺ​ലൈ​നാ​യി പു​തു​ക്കാം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് ത​ങ്ങ​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​നാ​യി പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ വ​ന്നു. എ​ന്നാ​ൽ ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ഷ്ക​ർ​ഷി​ക്കു​ന്ന പ്ര​ത്യേ​ക യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.

നി​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ:

നി​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള പാ​സ്‌​പോ​ർ​ട്ട് 10 വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള​താ​യി​രി​ക്ക​ണം. ഇ​ത് അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ, അ​ല്ലെ​ങ്കി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ട് അഞ്ച് വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്രം ആ​യ​തോ ആ​യി​രി​ക്ക​ണം.

പേ​ര്, ജ​ന​ന​ത്തീ​യ​തി തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്താ​ൻ പാ​ടു​ള്ള​ത​ല്ല. അ​പേ​ക്ഷി​ക്കു​മ്പോ​ൾ നി​ങ്ങ​ൾ നി​ല​വി​ൽ ഒ​രു യുഎ​സ് സ്റ്റേ​റ്റി​ലോ ടെ​റി​ട്ട​റി​യി​ലോ ഉ​ണ്ടാ​യി​രി​ക്ക​ണം.

പ​ഴ​യ പാ​സ്‌​പോ​ർ​ട്ട് നി​ങ്ങ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ത് ന​ഷ്ട​പ്പെ​ട്ട​തോ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തോ ആ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ക​രു​ത്. അ​പേ​ക്ഷ​ക​ർ 25 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

യാ​ത്ര: അ​ടി​യ​ന്ത​ര​മാ​യി യാ​ത്ര പ്ലാ​ൻ ചെ​യ്യു​ന്ന​വ​ർ​ക്കും "എ​ക്സ്പെ​ഡൈ​റ്റ​ഡ്' സ​ർ​വീ​സ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മ​ല്ല. ത​ട്ടി​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

opr.travel.state.gov എ​ന്ന​താ​ണ് ശ​രി​യാ​യ ലി​ങ്ക്. വെ​ബ്സൈ​റ്റ് വി​ലാ​സം.gov എ​ന്ന​തി​ൽ അ​വ​സാ​നി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. .com, .us, അ​ല്ലെ​ങ്കി​ൽ .org തു​ട​ങ്ങി​യ സൈ​റ്റു​ക​ൾ വ​ഴി പ​ണം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

National

ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട്: ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്

മും​​ബൈ: ഹെ​​ൻ​​ലി ആ​​ൻ​​ഡ് പാ​​ർ​​ട്ണേ​​ഴ്സ് പു​​റ​​ത്തു​​വി​​ട്ട ഏ​​റ്റ​​വും പു​​തി​​യ ഗ്ലോ​​ബ​​ൽ പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡെ​​ക്സ് റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ലോ​​ക​​ത്തെ ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്. ഇ​​തു​​വ​​ഴി 56 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വീസ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് ഉ​​ട​​മ​​ക​​ൾ​​ക്കു സാ​​ധി​​ക്കും.

2025ൽ 85-ാം ​​സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ഇ​​ന്ത്യ ഈ ​​വ​​ർ​​ഷം 10 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി. റാ​​ങ്കിം​​ഗി​​ൽ മു​​ന്നേറി​​യെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വീ​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​വു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഒ​​ന്നി​​ന്‍റെ കു​​റ​​വു​​ണ്ടാ​​കും.

ഐ​​വ​​റി കോ​​സ്റ്റ്, ഗാ​​ബ​​ണ്‍, മ​​ഡ്ഗാ​​സ്ക​​ർ, മൗ​​റി​​ടാ​​നി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ റാ​​ങ്ക് പ​​ങ്കി​​ടു​​ന്ന​​ത്.

ഒ​​രു രാ​​ജ്യ​​ത്തി​​ന്‍റെ വി​​ദേ​​ശ​​ന​​യ​​ത്തി​​ന്‍റെ ക​​രു​​ത്തും ആ​​ഗോ​​ള രാ​​ഷ്‌ട്രീ​​യ​​ത്തി​​ൽ അ​​തി​​ന്‍റെ സ്ഥാ​​ന​​വു​​മാ​​ണ് പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡ​​ക്സ് പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത്. 2000ത്തിന്‍റെ മ​​ധ്യം മു​​ത​​ലാ​​ണ് ഹെ​​ൻ​​ലി പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡെ​​ക്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ന്ന് മു​​ത​​ൽ സിം​​ഗ​​പ്പൂ​​ർ, ജ​​പ്പാ​​ൻ, ജ​​ർ​​മ​​നി, ഫ്രാ​​ൻ​​സ്, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ രാ​​ജ്യ​​ങ്ങ​​ളാ​​ണ് പ​​ട്ടി​​ക​​യി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന​​ത്. സിം​​ഗ​​പ്പൂരാ​​ണ് ഒ​​ന്നാ​​മ​​ത് വി​​സ​​യി​​ല്ലാ​​തെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 192 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാം.

ജ​​പ്പാ​​നും ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​മാ​​ണ് ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്. ഇ​​വ​​യു​​ടെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 187 രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാം. മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള സ്വീ​​ഡ​​ൻ, യു​​എ​​ഇ രാ​​ജ്യ​​ങ്ങ​​ളു​​ടെ പാ​​സ്പോ​​ർ​​ട്ടി​​ൽ 186 രാ​​ജ്യ​​ങ്ങ​​ളി​​ലെ​​ത്താം.

ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, ഡെ​​ന്മാർ​​ക്ക് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. വീ​​സ​​യി​​ല്ലാ​​തെ 185 രാ​​ജ്യ​​ങ്ങ​​ളി​​ൽ രാ​​ത്ര ചെ​​യ്യാം. ഓ​​സ്ട്രി​​യ, ഗ്രീ​​സ്, മാ​​ൾ​​ട്ട, പോ​​ർ​​ച്ചു​​ഗ​​ൽ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്. ഇ​​വ​​രു​​ടെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 184 രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാം.

ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന ​​മാ​​റ്റം, യു​​എ​​സും (ഏഴാമ​​ത്) യു​​കെ​​യും (10-ാമ​​ത്) ഹെ​​ൻ​​ലി പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡ​​ക്സി​​ലെ ആ​​ദ്യ അ​​ഞ്ചു സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ല്ല എ​​ന്ന​​താ​​ണ്. ആ​​ദ്യ പ​​ത്തു​​ സ്ഥാ​​ന​​ങ്ങ​​ളി​​ൽ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ആ​​ധി​​പ​​ത്യ​​മാ​​ണ്. നോ​​ർ​​ഡി​​ക് രാ​​ജ്യ​​ങ്ങ​​ളി​​ൽ ഡെന്മാ​​ർ​​ക്ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, സ്വീ​​ഡ​​ൻ, നോ​​ർ​​വെ രാ​​ജ്യ​​ങ്ങ​​ൾ ആ​​ദ്യ അ​​ഞ്ചി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ അ​​യ​​ൽരാ​​ജ്യ​​ങ്ങ​​ളി​​ൽ മാ​​ല​​ദ്വീ​​പ് 49-ാം സ്ഥാ​​ന​​ത്തും ചൈ​​ന 56-ാമ​​തു​​മാ​​ണ്. പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ പാ​​ക്കി​​സ്ഥാ​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​ൻ 97-ാമ​​തും പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്തു​​ള്ള അ​​ഫ്ഗാ​​ന് 101-ാം സ്ഥാ​​ന​​വു​​മാ​​ണ്. പാ​​ക് പാ​​സ്പോ​​ർ​​ട്ടി​​ൽ വീ​​സ​​യി​​ല്ലാ​​തെ 32 കേ​​ന്ദ്ര​​ങ്ങ​​ളും അ​​ഫ്ഗാ​​ൻ പാ​​സ്പോ​​ർ​​ട്ടി​​ൽ 24 കേ​​ന്ദ്ര​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ക്കാം.

Kerala

മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ്; ഒ​ന്നാം പ്ര​തി​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി ഫ​ർ​സീ​ൻ മ​ജീ​ദി​ന് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.

ജൂ​ൺ ഒ​ന്ന് വ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ ന​ൽ​കി​യ​ത്.

പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്തു പോ​കാ​നു​മാ​ണ് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ന്ന​ത്. ജൂ​ൺ ഒ​ന്നി​ന് മു​ൻ​പ് തി​രി​കെ കോ​ട​തി​യി​ൽ ഏ​ൽ​പ്പി​ക്ക​ണം.

നേ​ര​ത്തെ, കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തി​ന് കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി ഫ​ർ​സി​ൻ മ​ജീ​ദ്, പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ അ​നു​മ​തി തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് വി​മ​ർ​ശ​നം.

2022 ജൂ​ണ്‍ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്‍​ഡി​ഗോ വി​മാ​നം ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ന​വീ​ന്‍ കു​മാ​ര്‍, സു​നി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് എ​ന്നി​വ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത​ത്. 13 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന ശേ​ഷം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

International

കരുത്തൻ പാസ്പോർട്ട്: സിംഗപ്പുർ തന്നെ ഒന്നാമത്, ഇന്ത്യ നില മെച്ചപ്പെടുത്തി

ന്യൂഡൽഹി: 2026ലെ പുതിയ ‌ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയ്ക്കു മുന്നേറ്റം. കഴിഞ്ഞ വർഷത്തെ വീഴ്ചയ്ക്കു ശേഷം ഇന്ത്യ വീണ്ടും നില മെച്ചപ്പെടുത്തി. 85 സ്ഥാനത്തുനിന്ന് എൺപതാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. നിലവിൽ ഇന്ത്യൻ പൗരന്മാർക്കു വീസയില്ലാതെ അല്ലെങ്കിൽ വീസ ഓൺ അറൈവൽ സൗകര്യത്തോടെ 55 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.

മെച്ചപ്പെടുത്തി

ഇന്‍റനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽനിന്നുള്ള പ്രത്യേക വിവരങ്ങളും ഹെൻലി ആൻഡ് പാർട്ണേഴ്സ് പഠനവും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയാറാക്കുന്നത്. ഒരു പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിക്കു മുൻകൂട്ടി വീസ എടുക്കാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. 2025ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ 85-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. 2024ലെ എൺപതാം റാങ്കിൽനിന്നാണ് താഴേക്കു പോയത്.

കരുത്തൻ സിംഗപ്പുർ

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ട് എന്ന പദവി തുടർച്ചയായ മൂന്നാം വർഷവും നിലനിർത്തി സിംഗപ്പുർ പട്ടികയിൽ ഒന്നാമതായി തുടരുന്നു. ആകെ 227 സ്ഥലങ്ങളിൽ 192 എണ്ണത്തിലേക്കും സിംഗപ്പുർ പാസ്‌പോർട്ട് ഉടമകൾക്കു വീസയില്ലാതെ പ്രവേശിക്കാം. 188 രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാവുന്ന ജപ്പാനും ദക്ഷിണ കൊറിയയും തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.

186 രാജ്യങ്ങളിലേക്കു വീസാരഹിത പ്രവേശനം കിട്ടുന്ന പാസ്പോർട്ടുമായി ഡെന്മാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്കു യാത്രാ അനുമതിയുണ്ട്. 184 രാജ്യങ്ങളിലേക്കു പ്രവേശന സൗകര്യം കിട്ടുന്ന ഹംഗറി, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ആദ്യ അഞ്ചാം സ്ഥാനം പങ്കിട്ടു.

Kerala

ദിലീപിനു പാസ്പോർട്ട് തിരികെ, മൂന്നു പേർക്കെതിരേ നൽകിയ ഹർജി പിന്നീട് പരിഗണിക്കും

കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.

കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.

Kerala

പാസ്‌പോര്‍ട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയില്‍

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ല്‍കി​​​യ പാ​​​സ്‌​​​പോ​​​ര്‍ട്ട് വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ന​​​ല്‍കി​​​യ​​​ത്.

ജ​​​യി​​​ലി​​​ലാ​​​യ​​​തി​​​ന് 83 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ജാ​​​മ്യം ന​​​ല്‍കു​​​മ്പോ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രു​​​ന്ന പ്ര​​​കാ​​​ര​​​മാ​​​ണു ദി​​​ലീ​​​പ് പാ​​​സ്‌​​​പോ​​​ര്‍ട്ട് കോ​​​ട​​​തി​​​യെ ഏ​​​ല്‍പ്പി​​​ച്ച​​​ത്.

കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ​​​തോ​​​ടെ പാ​​​സ്‌​​​പോ​​​ര്‍ട്ട് തി​​​രി​​​കെ ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം. എ​​​ന്നാ​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍ട്ട് ന​​​ല്‍കു​​​ന്ന​​​തി​​​നെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ എ​​​തി​​​ര്‍ത്തു. ആ​​​വ​​​ശ്യം പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up