ലാസ് വേഗസ്: ഇന്ത്യൻ സർക്കാർ ഓവർസീസ് ഇന്ത്യൻ സിറ്റിസൺസിനായി ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ലോംഗ് വിസയായഒസിഐ കാർഡ് ഇതുവരെ പാസ്പോർട്ട് ബുക്ക് പോലെയുള്ള ഒരു യാത്രാരേഖ ആയിരുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇനിമുതൽ ഇ-ഒസിഐ എന്ന ഇലക്ട്രോണിക് ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.
എന്താണ് ഇ-ഒസിഐ അഥവാ ഡിജിറ്റൽ ഒസിഐ കാർഡ്?
സ്മാർട്ട്ഫോണികളിലെ ആപ്പുകൾ പോലെ ഒരു ആപ്ലിക്കേഷൻ വഴി ഇത് സാധ്യമാക്കാം. ഇപ്പോൾ ഒസിഐ കൈവശമുള്ളവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാണ്.
എല്ലാ രേഖകളും കൃത്യമാണെങ്കിൽ ഈ ആപ്പിൽ ഒരു ക്യുആർ കോഡ് കിട്ടും. വിമാന യാത്രകളുടെ ഭാഗമായി മൊബൈലിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ബോർഡിംഗ് ബാർകോഡ് സ്കാൻ ചെയ്യുന്നത് പോലെ ഇത് സ്കാൻ ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രെഷൻ ക്ലിയറൻസിനായി കാത്തുനിൽക്കുന്ന സമയവും ഇത് മൂലം ലാഭിക്കാം.
എപ്പോഴാണ് പുതിയ ഇ-ഒസിഐ ലഭ്യമാകുക?
പുതുതായി അപേക്ഷയ്ക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയായി ശേഷം ഒസിഐ അപ്രൂവൽ കിട്ടുമ്പോൾ ഓട്ടോമാറ്റിക്കായി ഇ-ഒസിഐയും സ്മാർട്ട്ഫോണിലെ ആപ്പിൽ ലഭ്യമാകും.
ഇന്ത്യയിലേക്കുള്ള ഭാവിയിലെ യാത്രകൾക്കുള്ള രേഖയായി അതിലെ ക്യൂആർ കോഡ് മാത്രം മതിയാകും. ബയോമെട്രിക് സ്കാനിംഗ് സംവിധാനങ്ങൾ പുതിയ ഇ-ഒസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ കൈവശമുള്ള ഒസിഐ ബുക്ക് കൊണ്ട് യാത്ര ചെയ്യാനാകുമോ?
തീർച്ചയായും, ഇനി ഒരു പുതിയ അറിയിപ്പുണ്ടാകുന്നത് വരെ ഒസിഐ ബുക്ക് കൊണ്ട് യാത്ര തുടരാവുന്നതാണ്, എങ്കിലും ഭാരത സർക്കാർ ഇ-ഒസിഐ ഡിജിറ്റൽ ക്യൂആർ കോഡിനാണ് മുൻഗണന കൊടുക്കുന്നത്.
ഒസിഐ സർവീസുകൾക്ക് പല പോർട്ടലുകളുണ്ടോ?
ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മുതൽ എല്ലാ സർവീസുകൾക്കും ഒരു ഒറ്റ പോർട്ടലിന്റെ കീഴിലാക്കിയിരിക്കുന്നു. പുതിയ രജിസ്ട്രേഷനുകൾ, റീ-ഇഷ്യൂ, രേഖകളുടെ അപ്ഡേറ്റ്സ്, റിനൗൺസിയേഷൻ മുതലായ എല്ലാ സർവീസുകളും ഈ ഒരൊറ്റ പോർട്ടലിൽ സാധ്യമാണ്.
ഇനിമുതൽ എല്ലാ രേഖകളും ഈ പോർട്ടലിലൂടെ ഡജിറ്റിലായി സമർപ്പിച്ചാൽ മതിയാകും. പുതുക്കിയ വിദേശ പാസ്പോർട്ട് കിട്ടിയ ശേഷം ഒസിഐ പോർട്ടലിലിൽ കൂടി 90 ദിവസങ്ങൾക്കകം അതിന്റെ വിവരങ്ങൾ അപ്ലോഡ് ചെയ്യണം.
അതുപോലെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും ഒസിഐ നിയമങ്ങൾ ബാധകമാണ്. വിദേശ പാസ്സ്പോർട്ട് കിട്ടിയ കുട്ടികൾ 90 ദിവസങ്ങൾക്കകം ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്തിരിക്കണം.
ഇങ്ങനെ ചെയ്യാത്തവർക്ക് യാത്രകൾ മുടങ്ങാനും പിഴ ഒടുക്കേണ്ടതായി വന്നേക്കാം. പുതിയ ഒസിഐ കാർഡ് അപേക്ഷകർക്കാണ് ഇ-ഒസിഐ ക്യൂആർ കോഡുകൾ ഇപ്പോൾ ലഭ്യമാവുക.
നിലവിൽ ഇ-ഒസിഐ ബുക്ലെറ്റുകൾ കൈവശമുള്ളവർക്ക് അവ പുതുക്കുമ്പോൾ കോഡ് ലഭ്യമാവും. എല്ലാ സർവീസുകൾക്കും പുതുക്കിയ ഫീസുകളും നിലവിൽ വന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓൺലൈൻ ഒസിഐ പോർട്ടൽ സന്ദർശിക്കുക: https://ociservices.gov.in/onlineOCI/
Tags : Digital OCI Card India USA Passport