x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​ലു​ങ്കി​ലിടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 12:04 PM IST | Updated: July 24, 2026 12:04 PM IST

അപകടത്തിൽപ്പെട്ട കാർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ത്താ​റ ജി​ല്ല​യി​ൽ കാ​ർ ക​ലു​ങ്കി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹു​സൈ​ൻ, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ ഹേം​ബ്രാം, സ​ദാ​ന​ന്ദ് മു​ർ​മു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സൗ​ര​ഭ് കു​മാ​ർ, ബിഹാ​ർ സ്വ​ദേ​ശി എം.​ഡി. സി​താ​രെ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​ലു​ങ്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പോ​ലീ​സെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​മി​ത​വേ​ഗ​ത​യാ​ണോ അ​തോ വാ​ഹ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika CarAccident Culvert

Recent News

Corehub Up