Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Culvert

Kannur

കൈ​വ​രി​യി​ല്ലാ​ത്ത ക​ലു​ങ്ക് ഭീ​ഷ​ണി​യാ​കു​ന്നു

ആ​ല​ക്കോ​ട്: തി​ര​ക്കേ​റി​യ ക​രു​വഞ്ചാ​ൽ ടൗ​ണി​ൽ കൈ​വ​രി​യി​ല്ലാ​ത്ത ക​ലു​ങ്ക് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി ബ​സു​ക​ളും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ക​ടു​ന്നു പോ​കു​ന്ന സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ പ്ര​ധാ​ന പാ​ത​യി​ലെ ക​ലു​ങ്കാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

സം​ര​ക്ഷ​ണ ഭി​ത്തി​യോ കൈ​വ​രി​യോ ഇ​ല്ലാ​ത്ത​തു കാ​ര​ണം മെ​യി​ൻ റോ​ഡി​നോ​ടു ചേ​ർ​ന്ന ഭാ​ഗം തു​റ​ന്നി​ട്ട നി​ല​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഒ​തു​ങ്ങി​നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന​ത്. ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യ്ക്കാ​യി അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ശ്ര​ദ്ധ അ​ൽ​പ​മൊ​ന്ന് തെ​റ്റി​യാ​ൽ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്രി​ക​രും തോ​ട്ടി​ലേ​ക്കു വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും വ​യോ​ധി​ക​രും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​രും സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്പോ​ഴും പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാണ് നാ​ട്ടു​കാ​രുടെ ആരോപണം.

Latest News

Corehub Up