കരുവഞ്ചാൽ ടൗൺ- വെള്ളാട് റോഡിലെ കൈവരിയില്ലാത്ത കലുങ്ക്.
ആലക്കോട്: തിരക്കേറിയ കരുവഞ്ചാൽ ടൗണിൽ കൈവരിയില്ലാത്ത കലുങ്ക് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. ദിനംപ്രതി നിരവധി ബസുകളും നൂറുകണക്കിന് വാഹനങ്ങളും കടുന്നു പോകുന്ന സെന്റ് ജോസഫ് ആശുപത്രിക്കു സമീപത്തെ പ്രധാന പാതയിലെ കലുങ്കാണ് ഭീഷണി ഉയർത്തുന്നത്.
സംരക്ഷണ ഭിത്തിയോ കൈവരിയോ ഇല്ലാത്തതു കാരണം മെയിൻ റോഡിനോടു ചേർന്ന ഭാഗം തുറന്നിട്ട നിലയിലാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒതുങ്ങിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് കാൽനടയാത്രക്കാർ നേരിടുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധയ്ക്കായി അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ശ്രദ്ധ അൽപമൊന്ന് തെറ്റിയാൽ വാഹനങ്ങളും കാൽനടയാത്രികരും തോട്ടിലേക്കു വീഴുന്ന അവസ്ഥയാണ്. സ്കൂൾ വിദ്യാർഥികളും വയോധികരും ആശുപത്രിയിലേക്കുള്ള രോഗികളടക്കമുള്ളവരും സഞ്ചരിക്കുന്ന പ്രധാനപാതയിൽ അപകടം പതിയിരിക്കുന്പോഴും പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Tags : Culvert Nattuvishesham District News