കെ.പി. ജോസഫ് അനുസ്മരണ അഡ്വ. പി.ഐ. മാത്യു ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കേരള കോണ്ഗ്രസ്-എം നേതാവും പാർട്ടി മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.പി. ജോസഫിന്റെ ഏഴാം ചരമവാർഷിക അനുസ്മരണവും നിയോജകമണ്ഡലം നേതൃസമ്മേളനവും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെന്പർ അഡ്വ: പി.ഐ. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് അധ്യക്ഷത വഹിച്ചു.
പാർട്ടിനേതാക്കളായ അഡ്വ: ബിജു എസ്. ചിറയത്ത്, വി.ജെ. ജോജി, കെ.ഒ. വർഗീസ്, ജിമ്മി വർഗീസ്, പോളി റാഫേൽ, മനോജ് ജോസഫ്, നിക്സൻ പൊടുത്താസ്, പി.ബി. രാജു, എം.എസ്. ശ്യാം, ശരത് ഉണ്ണികൃഷ്ണൻ, സി.ഐ. പോൾ, ജിൻസ് ചാമവളപ്പിൽ, വി.ടി. ജോസ്, പോൾ അരിന്പിള്ളി എന്നിവർ പ്രസംഗിച്ചു.
Tags : Remembrance Nattuvishesham District News