പോട്ട ലിറ്റിൽഫ്ലവർ സോഷ്യൽ ആക്്ഷൻ വിദ്യാഭ്യാസപുരസ്കാരവിതരണം
മതിലകം: ബിനോയ് വിശ്വം എത്ര എതിർത്താലും കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ. ഉല്ലാസ് ബാബു. ബിജെപി മതിലകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാസാഗർ ബലിദാന ദിന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനം ലോകരാഷ്ട്രങ്ങൾക്കുതന്നെ മാതൃകയാണ്. കേരളം ചർച്ച ചെയ്യേണ്ടതു വടിവാൾ രാഷ്ട്രീയമല്ല മറിച്ച് വികസന രാഷ്ട്രീയമാണെന്നും ഉല്ലാസ് ബാബു പറഞ്ഞു.
ബിജെപി മതിലകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഗതൻ മണക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പോണത്ത് ബാബു ആമുഖപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് കാർത്തിക സജയ് ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനോജ് കാളാന്ത്ര, കെ.ബി. അജയഘോഷ്, മണ്ഡലം സെക്രട്ടറി മഞ്ചുഷ നകുലൻ, വൈസ് പ്രസിഡന്റ് സഞ്ജയ് ശാർക്കര, പഞ്ചായത്ത് ജനറൽ സെക്രട്ടറി രമ്യ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.അനിൽകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Tags : PM SHRI Nattuvishesham District News