പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മെട്രോ സ്റ്റേഷന് സമീപം കാർ ഇടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ കാർ ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ശശി എന്ന സ്ത്രീയാണ് മരിച്ചത്. ശശിയുടെ ഭർത്താവ് കുൽഭൂഷണിന് പരിക്കേറ്റു.
കൈലാഷ് കോളനി മെട്രോ സ്റ്റേഷന് സമീപം നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാൽനടയാത്രക്കാരായ ദമ്പതികളെ കാർ ഇടിച്ചു വീഴ്ത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുൽഭൂഷൺ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Tags : Deepika BreakingNews Dead CarAccident