പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകുന്നുവെന്ന് പരാതിയുമായി കോൺഗ്രസ്. ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകുന്നു എന്ന ആരോപിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നൽകി എന്നാണ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
5000 രൂപയാണ് വോട്ടർക്ക് നൽകിയെതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പിന്നീട് കോൺഗ്രസ് പ്രവർത്തർ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ ശോഭയും കൂട്ടരും കോൺഗ്രസ് പ്രവർത്തകരോട് തർക്കിക്കുകയും ദൃശ്യങ്ങൾ മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Tags : assembly election kerala congress bjp giving money voters palakkad