ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.