കടുത്തുരുത്തി: കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ഒരു കുടുംബത്തിന് നിര്‍മാണം പൂര്‍ത്തിയാക്കി നല്കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം ഇന്നു നടക്കും. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി താക്കോല്‍ദാനം നിര്‍വഹിക്കും. കോതനല്ലൂരിലാണ് ഭവനം പൂര്‍ത്തിയാക്കിയത്. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ചാരിറ്റബിള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, അസോസിയേഷന് പ്രസിഡന്റ് സിനോയ് തോമസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Tags : nattu vishesham key handover building