x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​പ്‌​കോ​ണ്‍ 2026ല്‍ ​ദേ​ശീ​യ പ്ര​തി​ഭാ പു​ര​സ്‌​കാ​രം മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ഡോ. ​എ​സ്. ദേ​വി​ക​യ്ക്ക്

വെബ് ഡെസ്ക്
Published: November 2, 2026 11:48 PM IST | Updated: November 2, 2026 11:48 PM IST

ഡോ. ​എ​സ്. ദേ​വി​ക

പാ​ലാ: ഇ​ന്ത്യ​ന്‍ ചെ​സ്റ്റ് സൊ​സൈ​റ്റി​യു​ടെ ദേ​ശീ​യ പ്ര​തി​ഭാ പു​ര​സ്‌​കാ​ര​മാ​യ ഡോ. ​ഡി.​ബി. ഗു​പ്ത ഐ​സി​എ​സ് നാ​ഷ​ണ​ല്‍ ടാ​ല​ന്‍റ് സെ​ര്‍​ച്ച് അ​വാ​ര്‍​ഡി​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പ​ള്‍​മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ഡി​എ​ന്‍​ബി ഒ​ന്നാം വ​ര്‍​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ​ഠ​നം ന​ട​ത്തു​ന്ന ഡോ. ​എ​സ്. ദേ​വി​ക ഒ​ന്നാം സ്ഥാ​നം നേ​ടി.

കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന നാ​പ്‌​കോ​ണ്‍ 2026 ദേ​ശീ​യ ശ്വാ​സ​കോ​ശ​രോ​ഗ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​റാ​ക്‌​ടീ​വ് കേ​സ് പ്ര​സ​ന്‍റേ​ഷ​ന്‍ മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ലാ​ണ് ദേ​വി​ക നേ​ട്ട​ത്തി​ന് അ​ര്‍​ഹ​യാ​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ദേ​വി​ക​യു​ടെ നേ​ട്ടം.

ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ഡോ. ​ദേ​വി​ക​യെ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജ്മെ​ന്‍റും അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​വും പ​ള്‍​മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​വും അ​ഭി​ന​ന്ദി​ച്ചു. ആ​ശു​പ​ത്രി​യു​ടെ അ​ക്കാ​ദ​മി​ക് മി​ക​വി​നും മി​ക​ച്ച ക്ലി​നി​ക്ക​ല്‍ പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​നേ​ട്ട​മെ​ന്നു മാ​നേ​ജിം​ഗ് ഡയറ​ക്‌​ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up