x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച ബൈ​ക്കിടി​ച്ച് യു​വാ​വ് മ​രി​ച്ച കേസിൽ പ്ര​തി റി​മാ​ൻ​ഡി​ൽ

വെബ്ഡെസ്ക്
Published: November 3, 2026 12:09 AM IST | Updated: November 3, 2026 12:09 AM IST

ഏ​ബ്ര​ഹാം മാ​ത്യു

പ​ത്ത​നം​തി​ട്ട: മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി റോ​ഡ് കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്ന മൈ​ല​പ്ര ആ​ശാ​രി​യേ​ത്ത് വി​ജോ എ. ​ജോ​സി​നെ (38) ഇ​ടി​ച്ചു വീ​ഴ്ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

റാ​ന്നി പ​ഴ​വ​ങ്ങാ​ടി അ​ഞ്ചു​കു​ഴി ഓ​ട്ട​ക്കു​ഴി ത​ട​ത്തി​ൽ ഏ​ബ്ര​ഹാം മാ​ത്യു (ടോം ,25) ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ത്രി 8.30ഓ​ടെ റാ​ന്നി ക​ട​യി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ട​ന്നു പോ​ക​വേ​യാ​ണ് വി​ജോ എ. ​ജോ​സി​നെ ബൈ​ക്ക് ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജോ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ റാ​ന്നി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 105-ാം വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഏ​ബ്ര​ഹാം മാ​ത്യു​വി​നെ റാ​ന്നി സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബൈ​ക്കും കസ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റാ​ന്നി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.റാ​ന്നി പൊ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ മി​ഥു​ൻ അ​ശോ​ക്, സി​ബി, എ​എ​സ്ഐ പി.​ആ​ർ. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത​ത്. മ​രി​ച്ച വി​ജോ​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ന്നു. ഭാ​ര്യ: ആ​ശ കൊ​ല്ല​മു​ള വെ​ട്ടി​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​യ്ഞ്ച​ൽ, അ​നു​ഗ്ര​ഹ.

Tags :

Recent News

Corehub Up