x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​വും​കു​ഴി-​ക​വ​റു​മു​ണ്ട റോ​ഡ് പു​ന​രു​ദ്ധ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 12:12 AM IST | Updated: November 3, 2026 12:12 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണ​വേ​ലി നി​ര്‍​മി​ച്ച് പു​ന​ര്‍ നി​ര്‍​മി​ച്ച കാ​വും​കു​ഴി-​ക​വ​റു​മു​ണ്ട റോ​ഡ്.

ക​രൂ​ര്‍: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​രൂ​ര്‍ വാ​ര്‍​ഡി​ല്‍ കാ​വും​കു​ഴി-​ക​വ​റു​മു​ണ്ട റോ​ഡ് പു​ന​രു​ദ്ധ​രിച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പടുത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന രാ​ജേ​ഷ് വാളിപ്ലാ​ക്ക​ല്‍ അ​നു​വ​ദി​ച്ച ഏ​ഴു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പു​ന​ര്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ര​ക്ഷ​ണ​വേ​ലി നി​ര്‍​മി​ച്ച് കോ​ണ്‍​ക്രീ​റ്റിം​ഗ് ചെ​യ്താ​ണ് റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ച്ചത്.

ക​രൂ​ര്‍ തോ​ടി​ന്‍റെ ക​ര​യി​ലൂ​ടെ​യു​ള്ള ഈ ​റോ​ഡി​ല്‍ സം​ര​ക്ഷ​ണ​വേ​ലി ഇ​ല്ലാ​ത്ത​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ധാ​രാ​ളം ആ​ളു​ക​ള്‍ കാ​ല്‍​ന​ട​യാ​യും വാ​ഹ​ന​ത്തി​ലും സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.
മ​ഴ​ക്കാ​ല​ത്ത് ചെ​ക്ക്ഡാം നി​റ​ഞ്ഞ് റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റിം​ഗ് ചെ​യ്ത​തോ​ടെ ഇ​തി​നു പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക്ഡാം പൊ​ളി​ച്ചു മാ​റ്റി​യാ​ല്‍ റോ​ഡി​ലൂ​ടെ വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന​ത് ഒ​ഴി​വാ​കു​മെ​ന്നും റോ​ഡ് ദീ​ര്‍​ഘ​കാ​ലം കേ​ടു​പാ​ടു കൂ​ടാ​തെ നി​ല​നി​ല്‍​ക്കു​മെ​ന്നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up