x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധിപ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു

വെബ്ഡെസ്ക്
Published: November 3, 2026 12:17 AM IST | Updated: November 3, 2026 12:17 AM IST

പൊ​ന്ന​ന്താ​നം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധിപ്ര​തി​മ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു.

പൊ​ന്ന​ന്താ​നം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ന്‍ പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​പ്ര​തി​മ നി​ര്‍​മി​ച്ച ശി​ല്പി​യും വാ​യ​ന​ശാ​ലാ അം​ഗ​വു​മാ​യ കെ.​എ​സ്. അ​രു​ണി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. മ്രാ​ല പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജി പൂ​ത്ത​റ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​കെ.​തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​മോ​ന്‍, പ​ഞ്ചാ​യ​ത്തു മെം​ബ​ര്‍​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up