കുടയത്തൂര്‍: പുതുതായി നിര്‍മിച്ച സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ കൂദാശ 28നു നടക്കും. ഉച്ചകഴിഞ്ഞ് 2.30നു പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദേവാലയ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കല്‍ക്കുരിശ്, കൊടിമരം വെഞ്ചരിപ്പ് എന്നിവയും ബിഷപ് നിര്‍വഹിക്കും. 5.30നു സ്നേഹവിരുന്ന്.
1922ലാണ് ഇവിടെ ആദ്യ ദേവാലയം സ്ഥാപിതമായത്. അന്ന് എറണാകുളം രൂപതയുടെ കീഴിലായിരുന്നു ദേവാലയം സ്ഥിതിചെയ്തിരുന്നത്. ഫാ. ജോസഫ് പഞ്ഞിക്കാരനാണ് ദേവാലയ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. ഫാ. സഖറിയാസ് പെരുനിലത്തിന്റെ നേതൃത്വത്തില്‍ പള്ളിയുടെ പുനര്‍നിര്‍മാണം നടത്തി. 2022 ഒക്ടോബര്‍ 28നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. കൈപ്പ, കോളപ്ര, ആനക്കയം, കാഞ്ഞാര്‍ എന്നിവിടങ്ങളിലായി നാലു കുരിശുപള്ളികള്‍ ദേവാലയത്തിനു കീഴിലുണ്ട്. ഫാ. ജേക്കബ് പൊട്ടക്കുളമാണ് നിലവിലെ വികാരി.
Tags :