താന്നിക്കണ്ടത്ത് കല്ലറയ്ക്കൽ രാജുവിന്റെ പറമ്പിൽനിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ പെരുമ്പാമ്പ്.
ചെറുതോണി: താന്നിക്കണ്ടം മുകൾഭാഗത്ത് കല്ലറയ്ക്കൽ രാജുവിന്റെ പറമ്പിൽനിന്നു പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ശനിയാഴ്ച രാത്രിയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. റോഡിൽനിന്ന് പറമ്പിലേക്കു കയറുകയായിരുന്ന പാമ്പിനെ പള്ളിയിൽനിന്നു മടങ്ങിയവരാണ് കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.
നഗരമ്പാറ റേഞ്ച് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏകദേശം 16 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ മീൻമുട്ടി വനമേഖലയിൽ തുറന്നുവിടുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു മുൻപും പ്രദേശത്ത് പെരുമ്പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Tags :