x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ വാ​ഴ​ക്കു​ല​ക​ൾ മോ​ഷ്ടി​ച്ചു​

വെബ്ഡെസ്ക്
Published: November 2, 2026 11:37 PM IST | Updated: November 2, 2026 11:37 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ ഏ​ത്ത​ക്കു​ല​ക​ൾ മോ​ഷ്ടി​ച്ചു.മു​ണ്ട​പ്പ​ള്ളി ആ​സാ​ദ് ജം​ഗ്ഷ​നി​ൽ പു​ല്ലും​വി​ള വീ​ട്ടി​ൽ കെ.​ബാ​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തുനി​ന്ന് 15 എ​ത്തക്കുല​ക​ളും,മു​ണ്ട​പ്പ​ള്ളി തോ​പ്പി​ൽ വ​ട​ക്കേ​തി​ൽ സ​ന്തോ​ഷ് കു​മാ​റി​ൻ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽനി​ന്നു മൂ​ന്ന് എ​ത്ത​ക്കു​ല​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ബാ​ബു​വി​ന്‍റെ മോ​ഷ​ണം പോ​യ എ​ത്തക്കുല​ക​ൾ കൂ​ടാ​തെ ഏ​ഴു വാ​ഴ​ക്കു​ല​ക​ൾ സ​മീ​പ​ത്ത് ഉ​പേ​ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രി​ങ്ങ​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​ണ്ണ​ശേ​രി​പ്പ​ടി ഏ​ല​യി​ൽ നി​ന്നു​മാ​ണ് കു​ല​ക​ൾ മോ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഏ​ലയി​ൽ നി​ന്നു വാ​ഴ ഒ​ടി​ച്ചി​ടു​ന്ന ശ​ബ്ദം കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​തോ​ടെ നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​പ്പോ​ൾ ഏ​ല​യി​ൽ നി​ന്നു ആ​രോ ഓ​ടി​പ്പോ​യ​താ​യും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഴ​ക്കു​ല​ക​ൾ വെ​ട്ടി​യെ​ടു​ത്ത​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.സം​ഭ​വ​ത്തി​ൽ കെ.​ബാ​ബു അ​ടൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

Tags :

Recent News

Corehub Up